Monday, 23 February 2026

STD-3 - UNIT - 5 -Honesty Pays

 Page 125 :

Honesty Pays -Picture Description 

This is a beautiful picture of a  village. A fisherman is standing by the water . He is using a large blue net to catch fish. Near him, a man is climbing a tall coconut tree to pick coconuts. On the road, a milkman is riding a bicycle. A postwoman is walking nearby with a bag and letters. There is a small house and many green trees. Everyone is working hard under the bright blue sky.

The picture shows several professions 

    • Fisherman – the man pulling a fishing net from the water

    •  Coconut tree climber / Coconut plucker – the man climbing the coconut tree

    •  Milkman – the person riding a bicycle with a milk can

    •  Postwoman – the person carrying letters and a bag

Page 126 : Curtain raiser

Picture Description 

A man is working in his beautiful garden. He is wearing a white vest and a blue cloth. He is using a grey watering can to water the small plants. There are many vegetables growing everywhere. We can see big pumpkins on the ground and long gourds hanging from the top. There is also a tall banana tree with a bunch of green bananas. The garden looks very green and happy!

what do you see in the picture?

This is a picture of a farmer taking care of plants in a garden. He is wearing a simple cloth. He is hard working.  He is watering small plants using a watering can. The garden is full of different trees,fruits and crops like bananas, pumpkin, cucumber, snake guard and other vegetables. The place looks green and peaceful. The plants are growing healthily. The man seems to enjoy helping the plants grow. I would like to be a farmer like him.

🔍 Look and Find Activity

Can you find these things in the picture? Look closely at the garden and circle them!

The Watering Can: Circle the tool the man is holding.

The Pumpkins: Find the two big, round vegetables growing on the ground.

The Bananas: Circle the bunch of green fruit hanging from the tree.

The Snake Gourds: Look up! Circle the long vegetables hanging from the wooden poles.

The Little Plants: Circle the small green saplings that are getting a drink of water.

Cucumber

🎨 Matching Fun: In the Garden

Instructions: Match the word in Column A with the correct description in Column B.

Column A (The Name)

Column B (Where it is)

1. Watering Can

A. They are long and hang from the top.

2. Pumpkins

B. Small plants that are just starting to grow.

3. Bananas

C. The man holds this to give plants a drink.

4. Gourds

D. They are big, round, and sit on the soil.

5. Saplings

E. A green bunch hanging from a tall tree.


✅ Answer Key (For You):

    • 1 — C (Watering Can)

    • 2 — D (Pumpkins)

    • 3 — E (Bananas)

    • 4 — A (Gourds)

    • 5 — B (Saplings)

The Farmer  Page :127

Farmer- കൃഷിക്കാരൻ

Enough - മതിയായ അളവിൽ

Future -ഭാവിയിൽ

Coin -നാണയം

Shining-തിളങ്ങുന്ന

Hard work -കഠിനാധ്വാനം

Village-ഗ്രാമം

Palace-കൊട്ടാരം

Result -ഫലം

A Safe Place Page 128

Safe place - സുരക്ഷിതസ്ഥാനം

Huge - വലിയ

Found -കണ്ടെത്തി

Hide -ഒളിപ്പിക്കുക

Himself -തന്നോട് തന്നെ

Tiptoed -പതുങ്ങി നടക്കുക

Carefully -ശ്രദ്ധാപൂർവ്വം

Whispered-മന്ത്രിച്ചു

Activity 7 

I work so hard every day, but I still don’t have enough money. How can I make life better for my family? Maybe I should grow more crops,  I must not give up!  I will keep working hard and find a way to make my family happy. I will never cheat or take shortcuts to earn money. Hard work and honesty will help me one day. I work so hard, but still, we don’t have enough money. My wife is upset, and I understand why. I have a gold coin hidden in the palace wall. Maybe it’s time to use it to make my wife happy.

Activity-8 

 King : Who are you?

 Farmer : Your majesty, I am a poor farmer.

 King : Why were you taking something from the palace wall?

 Farmer : I was not stealing, I was taking my gold coin from the palace wall.

 King : Why didn't you keep it at home?

 Farmer : I thought palace wall was the safest place. But now, I need the coin.

 King : I see that you are truthful. Because of your honesty, I will reward you.

Recast 

1. Who is in the picture? What kind of man was he? 

   - The man in the picture is a farmer. He was hard working and honest.  

2. *How did he get a gold coin?*  

   - He earned the gold coin through his hard work.  

3. *What did he do with the gold coin?*  

   - He hid the gold coin in the palace wall to keep it safe.  

4. *What was the wish of the farmer’s wife?*  

   - She wanted to go to the carnival and enjoy the festival.  

5. *What did the farmer’s wife tell him?*  

   - She told him that Everyday he work like a horse but his pockets are always empty.

6. *What did the farmer do then?*  

   - The farmer went to take the gold coin from the palace wall.  

7. *What did the king give the farmer?*  

   - The king gave him his gold coin back and rewarded him with more gold coins for his honesty.  

8. *Why were the king and the farmer happy?*  

   - The king was happy because he rewarded an honest man, and the farmer was happy because he got his gold coin and could fulfill his wife’s wish.

*Tom Learns a Lesson*  

One day, Tom the cat came home from school in a messy uniform. As soon as he entered the house, he threw his uniform, school bag, and books on the floor. He didn’t bother to keep them in place.  

Feeling hungry, Tom ran to the kitchen and started playing with the plates. Suddenly, the plates slipped from his hands and broke into pieces. Instead of cleaning up, he sat near a pile of unwashed clothes and watched TV.  

When his mother came home, she was shocked to see the mess. She scolded Tom for being careless and not listening to her. But Tom didn’t pay attention.  

The next day at school, his teacher noticed his untidy appearance and spoke to him. She taught him about good manners, cleanliness, and the importance of keeping things in order. She also told him that she and his friends would visit his home the next day.  

Tom felt embarrassed and decided to change. He helped his mother clean the house, swept the floor with a broom, and arranged everything neatly.  

When the teacher and his friends arrived, they were surprised to see how clean and tidy his house was. Everyone was happy, and Tom felt proud of himself. From that day, he always kept his home and surroundings neat and clean!

*Tom Learns to Be Clean*  

One day, Tom came home from school and threw his uniform, bag, and books on the floor. He went to the kitchen, played with plates, and broke them. Then, he sat near dirty clothes and watched TV.  

When his mother saw the mess, she scolded him, but Tom did not listen.  

The next day, his teacher taught him about cleanliness and good manners. She said she and his friends would visit his home the next day.  

Tom decided to change. He helped his mother clean the house, arranged his things, and made everything neat.  

When his teacher and friends came, they saw a clean and tidy home. Everyone was happy, and Tom promised to keep his house clean always!

Wednesday, 27 May 2020

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍; സമയക്രമം അടുത്തയാഴ്ച്ച പുറത്തിറക്കും

              __________________________________
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ ക്ലാസിന്റെ സമയക്രമം അടുത്ത ആഴ്ച്ച പുറത്തിറക്കും. ഹൈസ്‌കൂള്‍ മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം രണ്ടു മണിക്കൂറെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉറപ്പാക്കാനാണ് ശ്രമം. ടിവി, ഇന്റര്‍നെറ്റ് സംവിധാനം ഇല്ലാത്തവരെ സകൂളുകളില്‍ എത്തിച്ച് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുപ്പിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്.

സംസ്ഥാനത്തൊട്ടാകെയുള്ള 40 ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ഓണ്‍ലൈനായി പഠിപ്പിക്കുക എന്നതാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കാന്‍ സര്‍ക്കാരിന്റെ പ്രധാന ആശയം കൈറ്റിന് കീഴിലുള്ള വിക്ടേഴ്‌സ് ചാനലാണ്. ടിവിയിലൂടെയും യൂട്യൂബിലൂടെയും സമഗ്ര ശിക്ഷ പോര്‍ട്ടല്‍ വഴിയും ക്ലാസുകള്‍ കാണാം.

അര മണിക്കൂറായിരിക്കും ഒരു ക്ലാസിന്റെ ദൈര്‍ഘ്യം. ഒന്നാം ക്ലാസുകാര്‍ക്കും പ്ലസ് വണ്‍കാര്‍ക്കും ഓണ്‍ലൈന്‍ ക്ലാസ് ഉണ്ടാകില്ല. പ്ലസ് ടുകാര്‍ക്കും പത്താം ക്ലാസുകാര്‍ക്കും ദിവസം നാലോ അഞ്ചോ വിഷയങ്ങളില്‍ ക്ലാസ് ഉറപ്പിക്കും. എല്‍പി ക്ലാസുകാര്‍ക്ക് ഒരു ദിവസം ഒരു ക്ലാസ് മാത്രമായിരിക്കും ഉണ്ടായിരിക്കുക. വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കാളികളാണോയെന്ന് ഉറപ്പിക്കേണ്ട ഉത്തരവാദിത്വം അതാത് ക്ലാസ് ടീച്ചര്‍മാര്‍ക്കായിരിക്കും. ക്ലാസുകള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ ടീച്ചര്‍മാര്‍ തന്നെ മുന്‍കൈ എടുക്കണമെന്നാണ് നിര്‍ദ്ദേശം.

Friday, 22 May 2020

ചുഴലിക്കാറ്റ്



ശക്തമായ കാറ്റും പേമാരിയും സൃഷ്ടിച്ചുകൊണ്ട് ഒരു ന്യൂനമർദ്ദ കേന്ദ്രത്തിനുചുറ്റും ചുഴറ്റിനിൽക്കുന്ന കൊടുങ്കാറ്റുകളുടെ ഒരു കൂട്ടമാണ് ചുഴലിക്കാറ്റ്.

'ഉംപുന്‍'-  ചുഴലിക്കാറ്റ്

കൊവിഡിനിടയില്‍ ഇന്ത്യയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന മറ്റൊരു പേര്. അതാണ് ഉംപുന്‍ എന്ന ചുഴലിക്കൊടുങ്കാറ്റ്. 2020 ല്‍ ഇന്ത്യയില്‍ ആദ്യമായി വീശിയടിക്കാന്‍ പോകുന്ന ചുഴലിക്കാറ്റ് എന്നൊരു പ്രത്യേകത കൂടിയുണ്ട്. 2004 ലെ പട്ടികയില്‍ ബാക്കിയായ ചുഴലിക്കാറ്റാണ് ഉംപുന്‍. ചുഴലിക്കാറ്റിനും കൊടുങ്കാറ്റിനും ഫാനി, തിത്‌ലി, ലൈല, ഹെലന്‍ എന്നീ പേരുകള്‍ ഇതിനുമുമ്പും കേട്ടിട്ടുണ്ട്. പലപ്പോഴും ഈ പേരുകള്‍ രസകരമായി തോന്നാം. എന്നാല്‍, ഇവ എങ്ങനെയാണ് തെരഞ്ഞെടുക്കപ്പെടുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?.

​ഉംപുന്‍ എന്ന പേര് നിര്‍ദേശിച്ചതാര്?


സാധ്യതയുള്ള ഉംപുന്‍ 2004 ലെ ചുഴലിക്കാറ്റിന്റെ പേരുകളുടെ പട്ടികയിലെ അവസാനത്തേതാണ്. ഈ പേര് നിര്‍ദേശിച്ചത് മറ്റാരുമല്ല തായ്‌ലാന്‍ഡ് എന്ന ചെറിയ രാജ്യമാണ്. ആദ്യമേ, ചുഴലിക്കാറ്റുകളെ പേരുകളിലല്ല തിരിച്ചറിഞ്ഞിരുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഉണ്ടായ ചുഴലിക്കാറ്റോടെ ആണ് പേരുകള്‍ നിര്‍ദേശിക്കാന്‍ ആരംഭിച്ചത്. അങ്ങനെ 'ആന്റ്‌ജെ' ആയി പേര് ലഭിച്ച ആദ്യ ചുഴലിക്കാറ്റ്.

'​Amphan' എങ്ങനെ ഉച്ചരിക്കാം?

കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തലില്‍ തായ്‌ലാന്‍ഡ് ആണ് ഈ പേരിട്ടത്. അതിനാല്‍, അവര്‍ ഉച്ചരിക്കുന്ന ഭാഷയിലാണ് ചുഴലിക്കാറ്റിന് ഈ പേര് വന്നതും. ഇംഗ്ലീഷില്‍ 'AMPHAN' എന്ന് വായിക്കുന്ന വാക്ക് ഉച്ചരിക്കുന്നത് UM-PUN എന്നാണ്. അംഫാന്‍, എംഫാന്‍ എന്നിങ്ങനെ വിവിധ പേരുകള്‍ ഈ ചുഴലിക്കാറ്റിന് നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഉംപുന്‍ എന്നാണ് ശരിയായി ഉച്ചരിക്കേണ്ടത്.

​മുന്‍കൂട്ടി പേരുകള്‍ നിര്‍ദേശിക്കുന്നത് ഏതൊക്കെ രാജ്യങ്ങള്‍

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വരുന്ന ചുഴലികള്‍ക്ക് അവയെ തിരിച്ചറിയാനും മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാനും വേണ്ടിയാണ് മുന്‍കൂട്ടി പേരുകള്‍ ഇടുന്നത്. ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവ ഉള്‍പ്പെടുന്ന മേഖലയില്‍ ഉണ്ടാകുന്ന ചുഴലിക്കാറ്റിന് മുന്‍കൂട്ടി പേരുകള്‍ ഇട്ടിട്ടുണ്ട്. 13 രാജ്യങ്ങളാണ് ഇന്ത്യന്‍ സമുദ്ര പരിധിയില്‍ വരുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, ഇറാന്‍, മാലദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാകിസ്ഥാന്‍, ഖത്തര്‍, സൗദി, ശ്രീലങ്ക, തായ്‌ലാന്റ്, യുഎഇ, യമന്‍ തുടങ്ങിയവരാണ് 13 രാജ്യങ്ങള്‍. അന്താരാഷ്ട്ര കാലാവസ്ഥാ കേന്ദ്രം അംഗീകരിച്ച 169 പേരുകളാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പുറത്തുവിടുന്നത്.

​ചുഴലിക്കാറ്റിന് പേരു നല്‍കുന്നതെന്തിന്?

ചുഴലിക്കാറ്റിന് പേരു നല്‍കേണ്ടതിന്റെ ആവശ്യമുണ്ടോ? ഓര്‍ത്തിരിക്കാന്‍ ചുഴലിക്കാറ്റുകള്‍ക്ക് പേരുകള്‍ നല്‍കുന്നതാണ് നല്ലത്. ചുഴലിക്കാറ്റിന്റെ ദൈര്‍ഘ്യവും വ്യാപ്തിയും പറയുന്നതിനേക്കാള്‍ 2018 ലെ തിത്‌ലി ചുഴലിക്കാറ്റ് എന്നു പറയുന്നതായിരിക്കും എളുപ്പം. ഒന്നിലധികം ചുഴലിക്കാറ്റുകള്‍ ഉണ്ടാകുമ്പോള്‍ ഈ പേരുകള്‍ സഹായകരമായിരിക്കും. മാത്രമല്ല, ചുഴലിക്കാറ്റിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ ഈ പേര് ഉപയോഗിക്കുന്നത് എളുപ്പമായിരിക്കും.

​ഇനി അടുത്തതായി വീശിയടിക്കുന്ന ചുഴലിക്കാറ്റുകള്‍

ഇനി വരാനുള്ള ചുഴലിക്കാറ്റുകള്‍ക്കായി ഒരു നീണ്ട ലിസ്റ്റ് തന്നെ തയ്യാറാക്കി വച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒമ്പത് പ്രദേശങ്ങള്‍ സംഭാവന ചെയ്ത പേരുകളുമുണ്ട്. നോര്‍ത്ത് അറ്റ്‌ലാന്റിക്, ഈസ്‌റ്റേണ്‍ നോര്‍ത്ത് പസഫിക്, സെന്‍ട്രല്‍ നോര്‍ത്ത് പസഫിക്, വെസ്റ്റേണ്‍ നോര്‍ത്ത് പസഫിക്, നോര്‍ത്ത് ഇന്ത്യന്‍ സമുദ്രം, സൗത്ത് വെസ്റ്റ് ഇന്ത്യന്‍ സമുദ്രം, ഓസ്‌ട്രേലിയന്‍, സതേണ്‍ പസഫിക്, സൗത്ത് അറ്റ്‌ലാന്റിക് എന്നിവയാണ് 9 പ്രദേശങ്ങള്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും അറേബ്യന്‍ കടലില്‍ നിന്നും ഭാവിയില്‍ ഉത്ഭവിക്കാനിരിക്കുന്ന ചുഴലിക്കാറ്റുകളുടെ 169 പേരുകളില്‍ 'ഷഹീന്‍, ഗുലാബ്, തേജ്, അഗ്നി, ആഗ്' എന്നിവ ഉള്‍പ്പെടുന്നു. ഈ പേരുകള്‍ 13 രാജ്യങ്ങളാണ് നിര്‍ദേശിച്ചത്. 2018 ലാണ് ബംഗ്ലാദേശ്, ഇന്ത്യ, ഇറാന്‍, മാലിദ്വീപ്, ഒമാന്‍ ഉള്‍പ്പെടുന്ന 13 രാജ്യങ്ങള്‍ ചേര്‍ന്ന് ഭാവിയില്‍ വരുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേരുകള്‍ നിര്‍ദേശിച്ചത്.
 

Tuesday, 29 October 2019

മാനന്തവാടി ഉപജില്ലാ സ്കൂൾ കലോൽസവം



Click Here to Download Programme Notice On stage Events

എൽപി പ്രസംഗം ( തമിഴ്) വിഷയം-  മഴനീർ സേവിക്കൽ.              
 എൽ പി (കന്നഡ) വിഷയം -പ്രകൃതി സ്നേഹം

Click Here to Download Programme Notice Off stage



FLOOR PLAN



SUBJILLA FEST - DWARAKA AUPS ROOM ALLOTTMENT - 26-10-19

Sunday, 9 December 2018

ഡിസംബർ 10 ലോകമനുഷ്യാവകാശദിനം

Image result for ലോകമനുഷ്യാവകാശദിനം
ലോകം ഇന്ന് മനുഷ്യാവകാശ ദിനം ആചരിക്കുകയാണ്.....മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യാവകാശങ്ങള്‍ക്കായൊരു ദിനം ഏറെ പ്രസക്തമാണ്.. ഓരോവ്യക്തിക്കും അവനവന്റെ അന്തസ്സും സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കി സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശമുണ്ട്...
സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള സംരക്ഷണവും വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശവും എല്ലാവർക്കുമുണ്ട്....എല്ലാ മനുഷ്യരും ജനിക്കുന്നത് തുല്യരായാണ്... തുല്യരായി ജനിക്കുന്ന എല്ലാവരും തുല്യരായി ജീവിക്കുന്ന ഒരു ഭരണ വ്യവസ്ഥിതിയാണ് ഐക്യ രാഷ്ട്ര സഭ ലക്‌ഷ്യം വക്കുന്നത്...

1948 ഡിസംബർ 10 ന് ഐക്യരാഷ്ട്ര സഭ അവതരിപ്പിച്ച മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഓർമ്മക്കായാണ് ഡിസംബർ 10 അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആയി ആചരിക്കുന്നത്... 1950 ഡിസംബർ 4 ന് ചേർന്ന ലോക രാജ്യങ്ങളുടെ കൂട്ടായ്‌മ ആണ് ഡിസംബർ 10 മനുഷ്യാവകാശ ദിനം ആയി ആചരിക്കാൻ ആഹ്വാനം ചെയ്തത്....എല്ലാ വർഷവും ഈ ദിനത്തിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ സംബന്ധിച്ചുള്ള വിഷയങ്ങളിലാകും ലോകമെമ്പാടും പരിപാടികൾ സംഘടിപ്പിക്കുന്നത്. ഉന്നതതല രാഷ്ട്രീയ സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി സർക്കാർ, സർക്കാരേതര സംഘടനകൾ ഈ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.....

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 70ആം വാർഷികം എന്ന പ്രത്യേകതയും ഇത്തവണയുണ്ട്....""മനുഷ്യാവകാശത്തിനു വേണ്ടി നിലകൊള്ളുക" എന്നതാണ് ഇത്തവണത്തെ മുഖ്യ പ്രമേയം..
അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്ക്കാരം നൽകുന്നതും ഡിസംബർ 10 നാണ്.. മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ശ്രദ്ധേയരായ വ്യക്തികൾക്കാണ് ഇത് നൽകുന്നത്... 1988 ഇൽ ഇന്ത്യൻ ജീവകാരുണ്യ പ്രവർത്തകനായ ബാബ ആംതെ ഈ പുരസ്‌കാരത്തിന് അർഹനായി...

എല്ലാവർക്കും അവകാശമുള്ള ഭൂമിയിൽ മാറ്റി നിർത്തപ്പെടേണ്ടവരോ ഒഴിവാക്കപ്പെടേണ്ടവരോ ആയി ആരും ഇല്ല എന്ന് ഓർമ്മിപ്പിക്കാൻ ആണ് ഈ ദിനം.. മനുഷ്യാവകാശങ്ങളുടെ കൂടുതൽ കരുത്തുള്ള നില നിൽപ്പ് ആണ് കാലം ആവശ്യപ്പെടുന്നത്...അതിനായി കൈ കോർക്കാം...

Wednesday, 5 December 2018

ബാബസാഹിബ് അംബേദ്കർ - ചരമദിനം


06-12-1956
ബാബസാഹിബ് അംബേദ്കർ - ചരമദിനം
+-------+---------+-------+--------+--------+-------+
ഇന്ത്യയ്ക്ക് ഒരു ഭരണഘടന ഉണ്ടാക്കണം. അതിന് ഒമ്പത് പേരെ നിയമിച്ചു. അല്ലാഡി കൃഷ്ണസ്വാമി അയ്യർ, എൻ.ഗോപാലസ്വാമി അയ്യങ്കാർ, കെ.എം.മുൻഷി, വി.ടി.കൃഷ്ണമാചാരി, ഡോ: രാജേ ന്ദ്രപ്രസാദ്, ജവഹർലാൽ നെഹ്റു  സർദാർ വല്ലഭായി പട്ടേൽ, ബി .എൻ.റാവു, ഡോ:അംബേദ്കർ.

ഭരണഘടന നിർമ്മാണ സഭയിൽ ഇത്രയതികം പണ്ഡിതരുണ്ടായിട്ടും അതിന്റെ ചെയർമാനായി തെരഞ്ഞെടുത്തത് ഡോ:അംബേദ്കറെയാണ്. എന്തുകൊണ്ടായിരിക്കാം അംബേദ്കറെ ഭരണഘടനയുടെ മുഖ്യ ശില്പിയാക്കൻ കാരണം?
അതിനൊരു ചരിത്രമുണ്ട്, ആ ചരിത്രം എന്താണ്?
ആ ചരിത്രം ഇതാണ്:
ഇന്ത്യൻ സ്വതന്ത്രമാകാൻ പോകന്നു
ഇന്ത്യയ്ക്കൊരു ഭരണഘടന വേണം.... വിവിധ മതങ്ങൾ, ഒരു പാട് ജാതികൾ, വ്യത്യസ്ത ആചാരങ്ങൾ, വെവ്വേറെ വേഷവിതാനങ്ങൾ, ഒന്നല്ലാത്ത ഭാഷ, ഭക്ഷണ രീതി തുടങ്ങി ചിതറിയോ കെട്ടുപിണഞ്ഞോ കിടക്കുന്ന ജനങ്ങൾ!

ഇങ്ങനെ ഒരു സ്ഥലത്ത് ഭരണഘടന നിർമ്മിക്കുക ശ്രമകരമാണ്. അതിന് തലയിൽ വല്ലതും വേണം. തലയിൽ വല്ലതുമുള്ള ,അങ്ങനെത്തെ ഒരാൾ ഇന്ത്യയിലില്ലെന്ന് നെഹ്റു അടക്കമുള്ള ബ്രാഹ്മണ ടീംസ് സ്വയമങ്ങ് തീരുമാനിച്ചു.അതിനാൽ അവർ 1946-ൽ ബ്രിട്ടണിലേക്ക് പറന്നു. അവിടെ ചെന്ന്  നിയമജ്ഞനും മഹാപണ്ഡിതനുമായ
"ഡോ: ഐവർ ജനീസ് "എന്ന മഹാനെ കാണുന്നു .ഐവർ ജനീസിനോട് ഈ ടീംസ് പറഞ്ഞു: "സർ, ഇന്ത്യ സ്വതന്ത്രമാകാൻ പോകുന്നു. ഞങ്ങൾക്കൊരു ഭരണഘടന എഴുതിതരണം"
ഐവർ ജനീസ് പറഞ്ഞ മറുപടി:
"ഭരണഘടനയോ, ഇന്ത്യയ്ക്ക് വേണ്ടി ഒരു ഭരണഘടന ഞാനെഴുതുകയോ? ലജ്ജാകരം!
എന്നെ നിയമത്തിന്റെ ഊരാകുടുക്കുകളിലേക്കും അതിന്റെ അത്ഭുത വഴികളിലേക്കും, ജനാധിപത്യത്തിന്റെ കാറ്റും കുളിരും സൗന്ദര്യവും പറഞ്ഞു തന്ന ഒരു മഹാനിയമജ്ഞൻ ഇന്ത്യയിൽ ജീവിച്ചിരിപ്പുണ്ട് .നിങ്ങളദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലുക "
ഇന്ത്യൻ ടീംസ്: "ആരാണദ്ദേഹം?"
ഐവർ: " അതാണ് ഡോ: ബി.ആർ.അംബേദ്കർ "
ഇത് കേട്ട ഇന്ത്യൻ ടീംസ് നാണംകെട്ട് തല കുനിച്ച് വന്നത് ചരിത്രമാണ്.( ഡിയർ അംബേദ്കർ ,നിങ്ങളുടെ നാട്ടിൽ നിന്ന് കുറേ മണ്ടന്മാർ ഇവിടെ എന്നെ കാണാൻ വന്നിരുന്നു എന്ന് പാഞ്ഞ് ഐവർ അംബേദ്കറിന് കത്ത് എഴുതിയിരുന്നു - ഈ കത്തിനെപ്പറ്റി ടി പി.നാരായണ നടക്കം മലയാളത്തിൽ പലരും എഴുതിയിട്ടുണ്ട് )

എന്നിട്ടും അവർ അംബേദ്കറെ ഭരണഘടന അസംബ്ലിയിലേക്ക് കൊണ്ടു വന്നില്ല. അംബേദ്കർ അസംബ്ലിയിൽ വരാതിരിക്കാൻ കോൺഗ്രസും ടീമും ഒരുപാട് കളി കളിച്ചു.കിഴക്കൻ പാകിസ്ഥാനിലെ മുസ്ലീം ലീഗിന്റെ മണ്ഡലത്തിൽ നിന്ന് ജയിച്ചാണ് അംബേദ്കർ ഭരണഘടന അസംബ്ലിയിൽ വരുന്നത്.ഇന്ത്യ വെട്ടിക്കീറി രണ്ടായപ്പോൾ അംബേദ്കറുടെ മണ്ഡലം ഇല്ലാതായി.പിന്നീട് ബോംബയിലെ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷന്റെ  സ്ഥാനാർത്ഥിയായി മത്സരിച്ചാണ് അസംബ്ലിയിലെത്തുന്നത്.

"ഭരണഘടന രചന വെറുമൊരു നിയമനിർമ്മാണമല്ല. അതു കൊണ്ട് സാധാരണ നിയമജ്ഞനെ കൊണ്ട് അത് സാധ്യവുമല്ല. ഇന്ത്യയിലെ ഏറ്റവും മികച്ച മത്തിഷ്ക്കങ്ങളിലെന്നാണ് ഡോ: അംബേദ്കറുടേത് " എന്ന് "ബെവർലി നിക്കോൾസ് " എന്ന പ്രമുഖ വിദേശ മാധ്യമ പ്രവർത്തകന്റെ വിശേഷണവും
" അംബേദ്കർ സഞ്ചരിക്കുന്ന വിജ്ഞാനകോശമാണെന്നു പറഞ്ഞ 'കേസീ പ്രഭു'വിന്റെയും അഭിപ്രായം വന്നതോടെ ബ്രാഹ്മണ കോക്കസ്സിന് പിടിച്ചു നിൽക്കാനായില്ല. ബഹു ഭൂരിപക്ഷത്തോടെ ജയിച്ചുവന്ന അംബേദ്കറെ ഗത്യന്തരമില്ലാതെ കോൺഗ്രസും ടീമും  ഭരണഘടനാ ശില്പി ആക്കുകയായിരുന്നു.

141 ദിവസത്തെ കഠിന പരിശ്രമം കൊണ്ടാണ് അംബേദ്കർ ഭരണഘടനയുടെ ആദ്യ നക്കൽ തയ്യാറാക്കിയത്.അതിൽ 8 ഷെഡ്യൂളുകളും 315 അനുച്ഛേദങ്ങളുമുണ്ടായിരുന്നു. ഭരണഘടനാ നിർമ്മാണ സഭാഗം ങ്ങളിൽ നിന്ന് 7635 ഭേദഗതികളാണ് നിർദ്ദേശിക്കപ്പെട്ടത്.അതിൽ 2473 എണ്ണം സഭയിൽ അവതരിപ്പിച്ചു.വിശദമായ ചർച്ചകൾക്ക് ശേഷം ഒരോന്നിനും മറുപടി പറഞ്ഞത് അംബേദ്കറാണ്.

നിർമ്മാണ സഭയിലുള്ള ഒമ്പതംഗങ്ങളിൽ മൂന്ന് പേർ മരിച്ചു പോവുകയും മറ്റ് ചിലർ വിവിധങ്ങളായ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു പോവുകയോ രാജിവെക്കുകയോ ചെയ്തതിനാൽ ഭരണഘടനയുടെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്ത് അംബേദ്കർ ഒറ്റക്ക് എഴുതി തീർത്തതാണ് ഇന്ത്യൻ ഭരണഘടന .അതുകൊണ്ടാണ് നാമെല്ലാവരും ആ മഹാനെ "ഭരണഘടനാ ശില്പി " എന്ന് വിളിക്കുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു റാംജി അംബേദ്കർ
ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേദ്കർ  (ഏപ്രിൽ 14, 1891 — ഡിസംബർ 6, 1956). അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ. മധ്യപ്രദേശിലെ മ്ഹൌ എന്ന സ്ഥലത്തെ പാവപ്പെട്ട ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന അംബേദ്കറിനു സമ്മാനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു.


സ്വാതന്ത്ര്യം നേടുമ്പോൾ 562 നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യാ മഹാരാജ്യം. ഇന്ത്യയും പാകിസ്താനും രണ്ടു രാജ്യങ്ങളായപ്പോൾ പലയിടത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കടുത്ത സാമ്പത്തിക കുഴപ്പങ്ങളും രാജ്യത്തിനുണ്ടായി. പുതുപുത്തൻ രാഷ്ട്രീയ ആദർശങ്ങളും ഭരണസിദ്ധാന്തങ്ങളുമനുസരിച്ച് ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായി ഭരണഘടന രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു. അങ്ങനെ അംബേദ്കറുടെ നേതൃത്വത്തിൽ ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീക്രിതമായി. 1947 ഓഗസ്റ്റ് 29ന് ഭരണഘടനാ നിർമ്മാണത്തിനുള്ള ഡ്രാഫ്റ്റ്കമ്മറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്. 1949ൽ നടപ്പാക്കപ്പെട്ട നമ്മുടെ ഭരണഘടന ഇതിനിടെ 94 തവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്.

പല സാമൂഹിക - സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്ത് പഠിച്ചുവന്ന അംബേദ്കർ ഇന്ത്യയിൽ കലാലയ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ അധഃസ്ഥിതവർഗ്ഗക്കാരിൽ ഒരാളായിരുന്നു. ഉന്നതപഠനത്തിനായി അദ്ദേഹം ന്യൂയോർക്ക് കൊളംബിയ സർവ്വകലാശാലയിലും പിന്നീട് ഇംഗ്ലണ്ടിലും പോയി. ഇവിടങ്ങളിൽ നിന്ന് അംബെദ്കർ നിയമബിരുദങ്ങളും രാഷ്ട്രതന്ത്രജ്ഞത, നിയമം, സാമ്പത്തികശാസ്ത്രം എന്നിവയിലെ തന്റെ പഠനങ്ങൾക്ക് ഒന്നിൽ കൂടുതൽ ഡോക്ടറേറ്റുകളും നേടി. ഒരു പ്രശസ്ത പണ്ഡിതനായി ഇന്ത്യയിൽ തിരിച്ചെത്തിയ അംബേദ്കർ അല്പം നാൾ നിയമം പരിശീലിച്ചതിനുശേഷം ഇന്ത്യയിലെ അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്ട്രീയാവകാശങ്ങൾ എന്നിവയെ പ്രഘോഷിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി.

ജീവിതരേഖ

ജനനം,കുട്ടിക്കാലം
മഹാരാക്ഷ്ട്രയിലെ രത്നഗിരി ജില്ലയിൽ അംബാവാഡി ഗ്രാമത്തിൽ രാംജി മലോജി സക്പാൽ അംബേദ്കറുടെയും ഭീമാബായിയുടെയും മകനായി 1891 ഏപ്രിൽ 14-ന് ജനിച്ചു. അചഛനമ്മമാരുടെ പതിനാലാമത്തെ പുത്രനായിരുന്നു അംബേദ്കർ. വലിയ ഈശ്വരഭക്തയായിരുന്നു അംബേദ്കറുടെ അമ്മ. അച്ഛൻ പട്ടാള ഉദ്യോഗസ്ഥനും.അംബേദ്കർക്ക് രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ പട്ടാളത്തിൽ നിന്നും വിരമിച്ചു. മധ്യേന്ത്യയിലെ ഡപ്പോളി എന്ന സ്ഥലത്താണ് പിന്നീടവർ താമസിച്ചത്. ഇവിടെയാണ് അംബേദ്കർ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് അച്ഛന് സത്താറയിലെ മിലിട്ടറി കേന്ദ്രത്തിൽ ജോലി ലഭിച്ചപ്പോൾ കുടുംബത്തെ അങ്ങോട്ടു കൊണ്ടുപോയി. അംബേദ്കർക്ക് ആറു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. അമ്മയുടെ മരണശേഷം ഒരു അമ്മായിയാണ് അവരെ വളർത്തിയത്. ഏറെ കഷ്ട്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ആ കാലം. പതിനാല് കുട്ടികളിൽ അംബേദ്കറും രണ്ടു സഹോദരന്മാരും രണ്ടു സഹോദരിമാരും മാത്രം അവശേഷിച്ചു. സഹോദരന്മാരിൽ വിദ്യാഭ്യാസത്തിൽ തിളങ്ങാൻ മറ്റാർക്കും കഴിഞ്ഞില്ല. താഴ്ന്ന ജാതിക്കാരനായതിനാൽ വലിയ അവഗണനയാണ് എവിടെയും അംബേദ്കറിന് നേരിടേണ്ടി വന്നത്.

വിദ്യാഭ്യാസം

അച്ഛന്റെ രണ്ടാം വിവാഹത്തിനു ശേഷം അവർ കുടുംബസമേതം മുംബൈയിലേക്ക് താമസം മാറുകയുണ്ടായി. മറാഠി ഹൈസ്ക്കൂളിലായിരുന്നു പിന്നീട് അംബേദ്കറുടെ പഠനം. വലിയ വായനാശീലക്കാരനായിരുന്നു അംബേദ്ക്കർ. അംബേദ്ക്കറുടെ അച്ഛൻ ശമ്പളത്തിന്റെ ഒരു ഭാഗം മകന് പുസ്തകങ്ങൾ വാങ്ങാനായി തന്നെ മാറ്റി വച്ചു. ഒരു ദളിതനായത് കാരണം സ്ക്കൂൾ വിദ്യഭ്യാസ കാലത്ത് അംബേദ്ക്കർ ക്ലാസ്മുറിയുടെ ഒരു മൂലയിൽ വീട്ടിൽ നിന്നു കൊണ്ടുവരുന്ന ഒരു ചാക്കു വിരിച്ചായിരിന്നു ഇരുന്നിരുന്നത്. ഈ ചാക്ക് മറ്റാരും തന്നെ സ്പർശിക്കുകയില്ലായിരുന്നു. അത് പോലെ തന്നെ മറ്റ് കുട്ടികൾ പൈപ്പ് തുറന്ന് അതിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ അദ്ദേഹത്തിനു പൈപ്പിൽ തൊടാൻ പോലും അനുവാദം നൽകിയിരുന്നില്ല. മറാഠാ സ്ക്കൂളിൽ നിന്ന് അംബേദ്കർ പിന്നീട് സർക്കാർ സ്കൂളിൽ ചേർന്നു. സർക്കാർ വിദ്യാലയമായിരുന്നിട്ടും ഉയർന്ന ജാതിക്കാരുടെ ഉപദ്രവങ്ങൾ അവിടെയും തുടർന്നു. അംബേദ്ക്കർക്ക് സംസ്കൃത ഭാഷാപഠനത്തിൽ താല്പര്യം ഉണ്ടായി. അക്കാലത്ത് താഴ്ന്ന ജാതിക്കാർക്ക് സംസ്കൃതം പഠിക്കാൻ അനുവാദമുണ്ടായിരുന്നില്ല. എന്നാൽ, ഹൈസ്കൂൾ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. മഹർ സമുദായത്തിൽ ആദ്യമായാണ് ഒരു കുട്ടിക്ക് അതിന് കഴിഞ്ഞത്. ബോംബെയിൽ നടന്ന അനുമോദന ചടങ്ങിൽ പ്രശസ്ത സാമൂഹ്യപരിഷ്കർത്താവായിരുന്ന എസ്.കെ. ബോൽ അദ്ധ്യക്ഷത വഹിച്ചു. ഗൗതമബുദ്ധന്റെ ജീവിതം എന്നൊരു പുസ്തകം അതിന്റെ രചയിതാവായ കെലുസ്കർ അംബേദ്ക്കർക്ക് സമ്മാനിക്കുകയും ചെയ്തു. പതിനേഴാം വയസിലാണ് അംബേദ്കർ മെട്രിക്കുലേഷൻ ജയിച്ചത്. ശൈശവ വിവാഹമായിരുന്നു അന്ന്. ഒൻപത് വയ്സുണ്ടായിരുന്ന രമാഭായിയെ അദ്ദേഹം വിവാഹം കഴിച്ചു. എങ്കിലും പഠനം തടസ്സം കൂടാതെ നടന്നു. സാമ്പത്തികമായി വളരെ പ്രയാസം അനുഭവിച്ചു. കോളേജ് ഫീസ് അടക്കാൻ പോലും കഴിയാതെ വന്നു. ബറോഡാ രാജാവായിരുന്ന ഗെയ്ക് വാദ് അധഃകൃത വിദ്യാർത്ഥിക്ക് ഉപരിപഠനത്തിന് സ്കോളർഷിപ്പ് നൽകും എന്നു പ്രഖ്യാപിച്ചു. അംബേദ്കർക്ക് സ്കോളർഷിപ്പ് ലഭിച്ചു. ആ സ്കോളർഷിപ്പിന്റെ സഹായത്തോടെ ബി.എ. പരീക്ഷ പ്രശസ്തമായ വിധത്തിൽ അംബേദ്കർ വിജയിച്ചു. തുടർന്നും പഠിക്കണമെന്ന് അംബേദ്കർക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ സാമ്പത്തികസ്ഥിതി അതിനനുവദിച്ചില്ല. എന്തെങ്കിലും ജോലി ചെയ്യാനും അച്ഛനെ സഹായിക്കുവാനും അംബേദ്കർ തീരുമാനിച്ചു. ബിരുദധാരിയായിരുന്നിട്ടും താഴ്ന്ന ജാതിക്കാരനാണെന്ന് പറഞ്ഞ് ആരും അംബേദ്കർക്ക് ജോലി നൽകിയില്ല. അംബേദ്കർ കൊട്ടാരത്തിൽ ചെന്ന് മഹാരാജാവിനോടു കാര്യം ഉണർത്തിച്ചു. അങ്ങനെ മഹാരാജാവ് സൈന്യത്തിൽ ലഫ്റ്റനന്റായി അംബേദ്കറെ നിയമിച്ചു. അതിനിടയിൽ അച്ഛൻ രോഗബാധിതനായി കിടപ്പിലായി. അച്ഛൻ മരിച്ചു. അച്ഛൻറെ വിയോഗം അംബേദ്ക്കറെ തളർത്തി. അങ്ങനെ കൊട്ടാരത്തിലെ ജോലി രാജി വെച്ചു. വളരെയധികം ദാരിദ്യവും പ്രയാസവും അംബേദ്ക്കറെ വേട്ടയാടി. ഈ കാലയളവിൽ സമർഥരായ ഏതാനും വിദ്യാർത്ഥികളെ അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ വിട്ടു പഠിപ്പിക്കാൻ ബറോഡാ രാജാവ് തീരുമാനിച്ചു. ഭാഗ്യവശാൽ അക്കൂട്ടത്തിൽ അംബേദ്കറും തിരഞ്ഞെടുക്കപ്പെട്ടു.

1913 ജൂലൈയിൽ അംബേദ്കർ ന്യൂയോർക്കിലെത്തി പുതിയ ജീവിതത്തിന് തുടക്കം കുറിച്ചു. അമേരിക്കയിൽ ലളിത ജീവിതമാണ് അദ്ദേഹം നയിച്ചത്. കഴിയുന്നത്ര പഠിക്കുക എന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ലണ്ടനിലേക്ക്

ശാസ്ത്രം, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ പാണ്ഡിത്യം നേടുന്നതിനായി അവയിൽ അദ്ദേഹം ഗവേഷണത്തിലേർപ്പെടുകയും ചെയ്തു. ഒടുവിൽ പ്രാചീന ഭാരതത്തിലെ വാണിജ്യ രീതികളെക്കുറിച്ച് അദ്ദേഹം ഒരു പഠനം യൂണിവേഴ്സിറ്റിക്ക് സമർപ്പിച്ചു. അതിനദ്ദേഹത്തിന് മാസ്റ്റർ ബിരുദവും നൽകപ്പെട്ടു. ഇന്ത്യയിലെ ജാതിവ്യവ്സ്തകളെക്കുറിച്ചും അദ്ദേഹം ഒരു പ്രബന്ധം തയ്യാറാക്കി. ദിവസത്തിൽ 18 മണിക്കൂറാണ് അംബേദ്കർ പഠനത്തിന് ചെലവഴിച്ചിരുന്നത്[അവലംബം ആവശ്യമാണ്]. ജാതിവ്യവസ്ഥകളെക്കുറിച്ചുള്ള പഠനങ്ങൾക്കു ശേഷം ഇന്ത്യയിലെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തി. ആ രംഗത്ത് അഗാധമായ പഠനം നടത്തി മറ്റൊരു പ്രബന്ധം തയ്യാറാക്കി. ഈ പ്രബന്ധം അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിക്ക് സമർപ്പിച്ചു. അതിനദ്ദേഹത്തിന് ഡോക്ടർ ബിരുദം ലഭിച്ചു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയതിന് ശേഷവും പഠനം തുടരാൻ തന്നെ അദ്ദേഹം തീരുമാനിച്ചു.

അങ്ങനെ 1916 ഒക്ടോബറിൽ ലണ്ടനിൽ എത്തിച്ചേർന്നു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ സാമ്പത്തികശാസ്ത്രം പഠിച്ചു. ഗ്രെയിസ് ഇൻ എന്ന മഹാസ്ഥാപനത്തിലായിരുന്നു നിയമപഠനം. പക്ഷെ അപ്രതീക്ഷിതമായി അതിനൊരു തടസ്സം നേരിട്ടു. ബറോഡാ രാജാവ് നൽകിയിരുന്ന സാമ്പത്തിക സഹായത്തിന്റെ കാലാവധി അവസാനിച്ചു. അതിനാൽ പഠനം ഇടക്കുവെച്ച് നിർത്തി ഇന്ത്യയിലേക്ക് മടങ്ങി. സാമ്പത്തിക ശസ്ത്രത്തിൽ പഠനവും ഗവേഷണവും തുടർന്നു. അക്കാലയളവിൽ അദ്ദേഹം 'രൂപയുടെ പ്രശ്നം' എന്ന പ്രബന്ധത്തിന്‌ ലണ്ടൻ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി. താഴ്ന്ന ജാതിക്കാരോടുള്ള അവഗണനയോട് അദ്ദേഹം പോരാടി. അധഃകൃത സമുദായത്തിൻറെ ശബ്ദമുയർത്താൻ 1927-ൽ അദ്ദേഹം സ്വന്തം പത്രം തുടങ്ങി. 'ബഹിഷ്കൃത് ഭാരതം' എന്നതായിരുന്നു പത്രത്തിൻറെ പേര്.


ഇന്ത്യയുടെ ഭരണഘടന 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വന്നു.ഇന്ത്യൻ റിപ്ലബ്ലിക്ക് ഏതെല്ലാം ആശയങ്ങൾക്കു വേണ്ടി നിലകൊള്ളുന്നു എന്ന് ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നു. അതിന്റെ മലയാളവിവർത്തനം താഴെ കൊടുക്കുന്നു. ഇന്ത്യയിലെ ജനങ്ങളായ ഞങ്ങൾ ഇന്ത്യയെ പരമാധീകാരമുള്ള ഒരു ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യാനും അതിലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാക്ഷ്ട്രീയവുമായ നീതിയും ചിന്ത,ആശയപ്രകാശനം,വിശ്വാസം,ഭക്തി,ആരാധന എന്നിവയിലുള്ള സ്വാതന്ത്രവും പദവിയിലും അവസർത്തിലും സമത്വവും സുരക്ഷിതമാക്കാനും അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും ദേശീയ ഐക്യവും പരിപാലിക്കാൻ ഉറപ്പു നൽകിക്കൊണ്ട് സഹോദര്യം പുലർത്താനും സർവാത്മനാ തീരുമാനിച്ച് കൊണ്ട് ഞങ്ങളുടെ ഭരണഘടനാ നിർമ്മാണസഭയിൽ 1949 നവംബർ 26 ദിവസമായ ഇന്ന് ഇതിനാൽ ഈ ഭരണഘടനാ അംഗീകരിക്കുകയും നിയമമാക്കുകയും ഞങ്ങൾക്കു തന്നെ പ്രധാനം ചെയ്യുകയും ചെയ്യുന്നു.

ഇന്ത്യയെ ഒരു പരമാധീകാര ജനകീയ റിപ്പബ്ലിക്കായി തീർക്കാനുള്ള ജനതയുടെ ദൃഡ്ഡമായ തീരുമാനം-അതാണ് ഈ ആമുഖത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

അംബേദ്കറുടെ ജീവിതം: ഒറ്റനോട്ടത്തിൽ

1891 ഏപ്രിൽ 14-ന് മഹാരാക്ഷ്ട്രയിലെ രത്നഗിരി ജില്ലയിലെ അംബാവാഡി ഗ്രാമത്തിൽ അംബേദ്കർ ജനിച്ചു.
1907-ൽ അദ്ദേഹം മെട്രിക്കുലേഷൻ പാസായി.
1913 ഫെബ്രുവരി 2 ന് പിതാവ് മരിച്ചു.
1913 ജൂലൈയിൽ അംബേദ്കർ ഉന്നതവിദ്യാഭ്യാസത്തിനായി ന്യൂയോർക്കിലെത്തി.
1926-ൽ അദ്ദേഹം ബോംബെ ലെജിസ്റ്റേറ്റീവ് അസംബ്ലിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
1927 മാർച്ച് 20, മഹദ് സത്യാഗ്രഹം
1930 നവംബർ 2ന് ആരംഭിച്ച വട്ടമേശസമ്മേളനത്തിൽ അംബേദ്കർ പങ്കെടുത്തു.
1936-ൽ അംബേദ്കർ ഇൻഡിപ്പെന്റൻഡ് ലേബർ പാർട്ടി എന്ന പുതിയ രാക്ഷ്ട്രീയ പാർട്ടി സ്ഥാപിച്ചു.
1947-ൽ അംബേദ്കർ ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയായി.ഭരണഘടനാകമ്മറ്റിയുടെ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.
1949 നവംബർ 26 ന് ഇൻഡ്യൻ ഭരണഘടന കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി അംഗീകരിച്ചു.
1951 സെപ്തംബർ 27 ന് ഹിന്ദുകോഡ് ബില്ലിന് അംഗീകാരം കിട്ടാത്തതിനാൽ അദ്ദേഹം പ്രധാനമന്ത്രിക്ക് രാജിക്കത്ത് നൽകി.
1952-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ അംബേദ്കർ പരാജയപ്പെട്ടെങ്കിലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1956 ഒക്ടോബർ 14-ന് അംബേദ്കറും 300,000 അനുയായികളും ബുദ്ധമതം സ്വീകരിച്ചു.
1956 ഡിസംബർ 6-ന് അംബേദ്കർ 65-മത്തെ വയസ്സിൽ അന്തരിച്ചു.


അംബേദ്കർ സിനിമ

ഡോ.ബാബാ സാഹേബ് അംബേദ്കർ എന്ന പേരിൽ ഒരു ചലച്ചിത്രം 2000-ൽ പുറത്തിറങ്ങി. ഇംഗ്ലീഷിലുള്ള ആ സിനിമയുടെ സംവിധായകൻ ജബ്ബാർ പട്ടേൽ ആണ്. മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായ മമ്മൂട്ടിയാണ് ആ ചിത്രത്തിൽ അംബേദ്കറായി വേഷമിട്ടത്. അതിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡും മമ്മൂട്ടിക്ക് കിട്ടി. പക്ഷെ ഈ സിനിമ പുറത്തിറക്കാൻ സർക്കാർ ഇത് വരെ അനുമതി കൊടുത്തിട്ടില്ല. അംബേദ്ക്കരുടെ ആശയങ്ങൾ എത്രത്തോളം ബ്രഹ്മണിസത്തെ ഭയ പെടുത്തുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്. സാങ്കേതികമായി അത്ര മികച്ചതല്ല ഈ ഫിലിം

ഗാന്ധിയും അംബേദ്കറും

ഗാന്ധിയും അംബേദ്കറും തമ്മിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതയുടെ അടിസ്ഥാന രാഷ്ട്രീയ പ്രശ്നം എന്താണ്? ഹിന്ദു മതത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയായ ജാതി വ്യവസ്ഥ, ഒരു ദൈവികവ്യവസ്ഥയാണെന്നും അതിനാൽ, അത് സനാതനം" അഥവാ മാറ്റമില്ലാത്തതാണെന്നും 'അത് മാറ്റാൻ പാടില്ല എന്നും ഗാന്ധി വിശ്വസിച്ചു. അയിത്തവും അനാചാരങ്ങളും ഇല്ലാതാക്കി ജാതി വ്യവസ്ഥ പരിഷ്ക്കരിച്ചാൽ മാത്രം മതി എന്നായിരുന്നു ഗാന്ധിയുടെ നിലപാട്. അതിനു വേണ്ടിയാണ് അദ്ദേഹം അയിത്തോച്ചാടന പരിപാടി ആവിഷ്ക്കരിച്ചത്. എന്നാൽ ,ജാതി വ്യവസ്ഥ ഹിന്ദു മതത്തിന്റെ രാഷട്രീയ വ്യവസ്ഥയാണെന്നു തിരിച്ചറിഞ്ഞ അംബേദ്ക്കർ ,ജാതി നശിപ്പിപ്പിക്കണം എന്ന നിലപാടിൽ ഉറച്ചു നിന്നു. ജാതി വ്യവസ്ഥ യെ, ആദർശവൽക്കരിച്ച് നിലനിർത്തുന്ന, ഹിന്ദു മതത്തിന്റെ 'വിശുദ്ധ സംഹിത കളേയെല്ലാം അദ്ദേഹം നിഷ്ക്കരണം കടന്നാക്രമിച്ചു. ജാതി വ്യവസ്ഥയുടെ ദൈവികതയെ നിഷേധിച്ച അദ്ദേഹം അത് സനാതനമല്ല എന്ന് പ്രഖ്യാപിച്ചു.സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്ന അടിസ്ഥാന മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ വ്യവസ്ഥയാണ് അംബേദ്ക്കർ വിഭാവനം ചെയ്തത്.


Tuesday, 4 December 2018

ഡിസംബർ 5 - ലോക മണ്ണ് ദിനം

ഡിസംബർ 5നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ലോക മണ്ണ് ദിനം ആഘോഷിക്കുന്നത്.

💧💧💧💧💧💧

ലോകം ഇന്ന് ഭക്ഷ്യ കാര്‍ഷിക സംഘടന (FAO) യുടെ നേതൃത്വത്തില്‍ മണ്ണ് ദിനം ആചരിക്കുകയാണ് . 2002 മുതലാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ മണ്ണ് ദിനം ആചരിച്ച് തുടങ്ങിയത്.

മനുഷ്യന്റെ നിലനില്‍പിന് വായുവും വെള്ളവും പോലെ അത്യാവശ്യമാണ് മണ്ണും. നല്ല മണ്ണിന്റെ പ്രാധാന്യമറിയുന്നവരാണ് ഓരോ കര്‍ഷകനും. ഭൂമിയുടെ കുടയാകുന്ന ചെടികള്‍ക്ക് വളരാന്‍, മുഷ്യന്റെ ആഹാരമാകുന്ന പച്ചക്കറികളുടെ ഉത്പാദനത്തിന് എല്ലാം നല്ല മണ്ണ് കൂടിയേ തീരു. എന്നാല്‍ മലിനമായിക്കൊണ്ടിരിക്കുന്ന ഭൂമിയില്‍ മണ്ണിന് മാത്രം ശുദ്ധമായി നിലനില്‍ക്കാനാകുമോ…

പ്ലാസ്റ്റിക്ക് പാക്കറ്റുകളും ഫാക്ടറികളില്‍ നിന്ന് പുറം തള്ളുന്ന വിഷവസ്തുക്കളുമാണ് ഇന്ന് ഭൂമിയുടെ മേല്‍മണ്ണ്. കൃഷിയ്ക്ക് ആവശ്യം മേല്‍മണ്ണാണെന്നിരിക്കെ രാസ കീടനാശിനികളുടേയും രാസ വളങ്ങളുടെയും ഉപയോഗം മൂലം അതും ഉപയോഗിക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു.

മണ്ണ് നശിക്കുന്നതിലൂടെ അതില്‍ കാണപ്പെടുന്ന കോടാനുകോടി സൂക്ഷമ ജീവികളും നശിക്കും. പണ്ട് നാട്ടിന്‍പുറങ്ങളിലെ പാടങ്ങളിലും പറമ്പുകളിലും സുലഭമായി കണ്ടിരുന്ന മണ്ണിര എന്ന കര്‍ഷക ബന്ധു ഇന്ന് അപൂര്‍വ്വ കാഴ്ചയാണ്. വളക്കൂറുള്ള മണ്ണ് നിര്‍മ്മിക്കുന്നതില്‍ ഇവയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. മണ്ണ് മലിനമായതോടെയാണ് മണ്ണിര നമ്മുടെ പറമ്പുകളില്‍നിന്ന് അപ്രത്യക്ഷമായത്

മണ്ണ് ഇന്ന് കച്ചവട വസ്തുവാണ്. സ്വന്തം കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപേകുന്നത് അറിയുന്നില്ല എന്ന പഴമൊഴി മണ്ണിനു തന്നെ ആവശ്യമായി വന്നിരിക്കുകയാണ്. കോടാനുകോടി വര്‍ഷങ്ങളിലൂടെ രൂപ്പപ്പെടുന്ന മണ്ണ് നിമിഷങ്ങള്‍കൊണ്ടാണ് നാം മനുഷ്യര്‍ തൂക്കി വില്‍ക്കുന്നത്. ഭൂമിയുടെ ആണിക്കല്ലുകളായ കുന്നുകളെ ഇടിച്ചെടുക്കുന്നതുവഴി നഷ്ടമാകുന്നത് മണ്ണ് തന്നയല്ലേ…

ഭക്ഷണം മാത്രമല്ല മണ്ണ് ഉത്പാദിപ്പിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങള്‍ മുതല്‍ പാസ്റ്റിക് വരെ നിര്‍മ്മിക്കുന്നത് മണ്ണിന്റെ മാറ് തുരന്നെടുക്കുന്ന ധാതുക്കളില്‍നിന്നാണ്. തന്റെ
നെഞ്ചോട് ചേര്‍ത്ത് സൂക്ഷിച്ച് അവയെ നമുക്ക് വിട്ട് തരുമ്പോള്‍ നാം ചെയ്യുന്നതെന്താണ് അതുപയോഗിച്ച് മാരക വിഷ വസ്തുക്കളും ബോംബുകളും ഉണ്ടാക്കി മണ്ണിനെ നശിപ്പിക്കുന്നു. പാല്‍ തന്ന  കൈക്ക് കടിക്കുന്ന യഥാര്‍ത്ഥ മനുഷ്യനായി മാറുന്നു.

‘മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് തന്നെ മടങ്ങുന്നു’ എന്ന വാക്യം വെറും വാചകമല്ല. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കാന്‍ ശുദ്ധമായ മണ്ണ് കൂടാതെ കഴിയില്ല. സംരക്ഷിക്കപെടേണ്ടതുണ്ട് ജീവന്റെ നിലനില്‍പിന് ആധാരമായ മണ്ണും അതുവഴി മനുഷ്യ കുലവും.

ഡിസംബർ 5

ചരിത്രസംഭവങ്ങൾ
    1492 - ക്രിസ്റ്റഫർ കൊളംബസ് ഹിസ്പാനിയോളയിൽ കാലുകുത്തുന്ന ആദ്യ യൂറോപ്യനായി.
1932 - ആൽബർട്ട് ഐൻസ്റ്റൈന്‌ അമേരിക്കൻ വിസ ലഭിച്ചു
 
ജന്മദിനങ്ങൾ
    1901 - വാൾട്ട് ഡിസ്നിയുടെ ജന്മദിനം.

  ചരമവാർഷികങ്ങൾ
    1950 - ചിന്തകനും സന്യാസിയുമായിരുന്ന അരവിന്ദഘോഷ്
1951 - സാഹിത്യകാരൻ അബനീന്ദ്രനാഥ് ടാഗോറിന്റെ ചരമദിനം
2013 - നെൽസൺ മണ്ടേലയുടെ ചരമദിനം

  മറ്റു പ്രത്യേകതകൾ
അന്താരാഷ്ട്ര മണ്ണ് ദിനം

Monday, 3 December 2018

ഇന്ന് ഡിസംബർ 04 പുള്ളിപ്പുലി ദിനം.

പുള്ളിപ്പുലി ദിനം

ഇന്ന് ഡിസംബർ 04 പുള്ളിപ്പുലി ദിനം. മാർജ്ജാരകുടുംബത്തി‍‍ലെ(Felidae) വലിയ പൂച്ചകളിൽ (big cats) ഏറ്റവും ചെറിയതാണ്‌ പുള്ളിപ്പുലി(Leopard). (ശാസ്ത്രനാമം: പന്തേരാ പാർഡസ്). ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ ഇവ കാണപ്പെടുന്നു. പുള്ളിപ്പുലികൾക്ക് താരതമ്യേന ചെറിയ കാലുകളും വലിയ ശരീരവും വലിയ തലയും ആണ് ഉള്ളത്. മണിക്കൂറിൽ 60 കി.മീ. വേഗതയിൽ ഓടാൻ ഇവയ്ക്ക് കഴിയും. ഒരിക്കൽ തെക്കുകിഴക്കൻ ഏഷ്യയിലും ആഫ്രിക്കയിലും പരക്കെ കാണപ്പെട്ടിരുന്ന പുള്ളിപ്പുലി, ഇന്ന് വേട്ടയും ആവാസവ്യവസ്ഥയുടെ നാശവും മൂലം കുറച്ചു സ്ഥലങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. സബ് സഹാറൻ ആഫ്രിക്കയിലും ഇന്ത്യ, പാകിസ്താൻ, ഇൻഡോചൈന, മലേഷ്യ, ചൈന  എന്നിവിടങ്ങളിലെ പല സ്ഥലങ്ങളിലുമാണ് ഇന്ന് പുള്ളിപ്പുലി നിലനിൽക്കുന്നത്. ഇവയുടെ കുറഞ്ഞുവരുന്ന എണ്ണവും ആവാസവ്യവസ്ഥകളും മൂലം എഇ യു സി എൻ  പുള്ളിപ്പുലികളെ 'വംശനാശഭീഷണി വരാൻ സാധ്യതയുള്ളത്' (Near Threatened) എന്ന പട്ടികയിൽ പെടുത്തിയിരിക്കുന്നു.

മാർജ്ജാര കുടുബത്തിലെ മറ്റംഗങ്ങളുമായി തട്ടിച്ചു നോക്കിയാൽ പുള്ളിപ്പുലിക്ക് താരതമ്യേന കുറിയകാലുകളും വലിയതലയോടു കൂടിയ നീണ്ട ശരീരവും ഉണ്ടെന്നു കാണാം. ജാഗ്വറുമായി കാഴ്ചക്ക് സാമ്യം തോന്നുമെങ്കിലും പുലികൾ ജാഗ്വറുകളേക്കാൾ ചെറുതും ഒതുങ്ങിയ ശരീരം ഉള്ളവയുമാണ്. രണ്ടു വർഗ്ഗത്തിനും ശരീരത്തിൽ പുള്ളികൾ ഉണ്ട്, പുലിയുടെ പുള്ളികൾ ജാഗ്വറിന്റേതിനേക്കാൾ ചെറുതും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നവയുമാണ്. ജാഗ്വറുകളുടെ പുള്ളിക്ക് നടുവിൽ കാണപ്പെടുന്ന പാട് പുലിയുടെ പുള്ളീകളിൽ ഇല്ല.

സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവും, അവസരോചിതമായി ഇരപിടിക്കുന്ന ശീലവും, വലിയ ഭാരവും വഹിച്ചു കൊണ്ട് മരങ്ങളിൽ കയറാനുള്ള കഴിവും, പ്രശസ്തമായ ഗൂഡനീക്കങ്ങളും എല്ലാം ഒത്തിണങ്ങിയതു കൊണ്ട് പുലികൾ മറ്റു വലിയപൂച്ചകളെ അപേക്ഷിച്ച് വിജയകരമായി നിലനിൽക്കുന്നു.

സതി നിരോധനം(1829, ഡിസംബർ 4)


സതി നിരോധനം(1829, ഡിസംബർ 4)

ഭാര്യ ജീവിച്ചിരിക്കെ ഭർത്താവു മരിച്ചാൽ ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യ മരിക്കുന്ന ദുരാചാരത്തെയാണ് സതി എന്നു പറയുന്നത്. രജപുത്ര വംശത്തിലായിരുന്നു സതി തുടക്കത്തിൽ ഉണ്ടായിരുന്നത്. വടക്കേ ഇന്ത്യയിൽ പത്തൊൻപതാം നൂറ്റാണ്ടുവരെ സതി പ്രബലമായിരുന്നു. രാജാറാം മോഹൻ റോയ് എന്ന സാമൂഹിക പരിഷ്കർത്താവിന്റെ പ്രവർത്തനങ്ങൾ സതി നിരോധിക്കുന്നതിന് ഒരു വലിയ അളവിനു വരെ കാരണമായി. എങ്കിലും ഇന്നും ‘സതി‘ എന്ന ആചാരത്തിന്റെ ഒറ്റപ്പെട്ട സംഭവങ്ങൾ വടക്കേ ഇന്ത്യയിൽ നടക്കുന്നുണ്ട്. ഭാര്യ സ്വയം അനുഷ്ടിക്കേണ്ട സതി പിന്നീട് ഒരു നിർബന്ധമായി മാറുകയും ബലം പ്രയോഗിച്ച് അതിക്രൂരമായി വിധവകളെ എരിതീയിലേക്കെറിയുന്ന ഒരു ക്രൂരമായ ആചാരമായി മാറുകയും ചെയ്തു. രാജസ്ഥാനിലെ രജപുത്രർക്കിടയിലും ബംഗാളിലെ സവർണ വിഭാഗങ്ങൾക്കിടയിലും സതി വ്യാപകമായി നിലനിന്നിരുന്നു. ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ പുരാതന ഈജിപ്ത്, ഗ്രീക്ക്, ഗോത്തിക്ക്, സ്കൈത്യൻസ് എന്നിവരുടെ ഇടയിൽ നില നിന്നിരുന്ന ആചാരം അവരുടെ ഇന്ത്യൻ കുടിയേറ്റത്തോടെ ഇവിടത്തെ സംസ്കാരവുമായി കൂടിച്ചേർന്ന് മൃതശരീരം ദഹിപ്പിക്കുന്ന രീതിയായ ചിതാ സമ്പ്രദായം സ്വീകരിക്കുകയും മരിച്ചയാളുടെ ഭാര്യ, ഭൃത്യർ, സമ്പാദ്യം എന്നിവ മൃതശരീരത്തോടൊപ്പം അടക്കുന്ന അവരുടെ രീതിയും സമന്വയിപ്പിച്ചു. ഇതു കാലക്രമേണ സതിയായി മാറി.

🌷നിയമം വിശദമായി

വിധവയെ കത്തിക്കൽ, ആ പ്രവർത്തിയെ മഹത്വ വല്ക്കരിക്കുക, ആ സമ്പ്രദായത്തിൻറെ ഉയർന്ന അവസ്ഥയിൽ സതിയ്ക്ക് ക്ഷേത്രം സമർപ്പിക്കുക എന്നീ 3 ഘട്ടങ്ങൾ സതി കമ്മീഷനിൽ ഉൾക്കൊള്ളുന്നുണ്ട്.

സതി അനുഷ്ഠിക്കുവാൻ ശ്രമിക്കുന്നത്, ഒരു വർഷം വരെ തടവോ, പിഴയോ ഇവ രണ്ടും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റമാണ്.

സ്ത്രീയെ കത്തിക്കുകയോ സംസ്കരിക്കുകയോ ചെയ്യുന്നതിൽ കാഴ്ചക്കാരായോ സംഘാടകരായോ പങ്കെടുക്കുന്നവർക്ക് ആജീവനാന്ത ജയിൽവാസമോ, പിഴയോ ലഭിക്കാം.

സതിയെ മഹത്വവല്ക്കരിക്കുന്നത്, അതിനെ മതവുമായി ബന്ധപ്പെടുത്തുന്നതിനുള്ള മനപ്പൂർവ്വമുള്ള ശ്രമമാണ്. സതിയെ മഹത്വവല്ക്കരിക്കുന്നയാൾക്ക് ഒരു വർഷത്തിനും 7 വർഷത്തിനുമിടയ്ക്ക് തടവും 5000 രൂപയിൽ കുറയാത്ത, 30000  രൂപ വരെയുള്ള തുകയോടു കൂടിയ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.

കളക്ടറുടെ ഉത്തരവിനെ എതിർക്കുന്ന ഏതൊരു വ്യക്തിക്കും ഒരു വർഷത്തിനും 7 വർഷത്തിനുമിടയ്ക്ക് തടവും 5000 രൂപ മുതൽ 30000  രൂപ വരെയുള്ള തുകയോടു കൂടിയ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.

ഈ നിയമപ്രകാരം കുറ്റവാളിയാക്കപ്പെട്ട ഒരാളെ, സതി അനുഷ്ഠിച്ചയാളുടെ സ്വത്ത് അനന്തരാവകാശമായി അനുഭവിക്കുന്നതിന് അയോഗ്യനാക്കുന്നു. കുറ്റം ചെയ്ത കാലം മുതൽ 5 വർഷക്കാലത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയാൾക്ക് അയോഗ്യത കല്പിക്കുന്നു.

🌷നിരോധനം

ഗവർണർ ജനറൽ വില്യം ബന്റിക്ക് പ്രഭുവിനെ  കൊണ്ട് സതി നിരോധിക്കാൻ നിയമം കൊണ്ടുവരാൻ രാജാറാം മോഹൻ റോയ് ശ്രമം തുടർന്നു. 1829ൽ സതി നിരോധിച്ചുകൊണ്ട് വില്യം ബന്റിക് നിയമം പാസാക്കി.
ആചാരങ്ങൾ എന്ന പേരിൽ അപരിഷ്‌കൃത ഇന്ത്യൻ  സമൂഹം കൊണ്ട് നടന്ന നിരവധിയായ അനീതികളിൽ ഏറ്റവും ക്രൂരമായത് ആയിരുന്നു സതി...
18-19 നൂറ്റാണ്ടുകളിൽ ഭാരതത്തിൽ ബംഗാളിലും ഭാരതത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലും നില നിന്ന ദുരാചാരമാണ് ഇത്... ഭർത്താവ് മരിച്ചാൽ ഭാര്യ അതേ ചിതയിൽ ചാടി മരിക്കണമെന്ന് ഈ ആചാരം നിഷ്കർഷിക്കുന്നു... 1817 ലെ ബംഗാൾ പ്രസിഡൻസി യുടെ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് കടുത്ത സ്ത്രീ വിരുദ്ധ ആചാരമായ സതി മുഖേന 700 ഇൽ അധികം പേർക്ക് ജീവൻ നഷ്ട്ടപ്പെട്ടിട്ടുണ്ട്..

ചരിത്രപരമായോ ആചാരപരമായോ യാതൊരു അടിസ്ഥാനവുമില്ലാത്ത ദുരാചാരമായിരുന്നു സതി...സതി അനുഷ്ടിക്കുന്ന സ്ത്രീയെ സതീമാതാവായി സങ്കല്പിച്ച് അമ്പലം പണിത് ഏഴു തലമുറകളോളം ആരാധിക്കുന്ന സമ്പ്രദായം ഉത്തരേന്ത്യയിൽ നിലനിന്നിരുന്നു... ഇത്തരം കുടുംബങ്ങള്‍ക്ക് സമൂഹത്തില്‍ പല ഉന്നത സ്ഥാനമാനങ്ങളും അംഗീകാരങ്ങളും ലഭിച്ചിരുന്നു..  അതിനാല്‍ വളരെ മൃഗീയമായി യുവതികളായ വിധവകളെ ബന്ധുക്കള്‍ ചിതയിലെറിയുമായിരുന്നു... മരണ വെപ്രാളത്താൽ തീ ജ്വാലയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്ന യുവതികളെ നീളമുള്ള കമ്പുകൾ ഉപയോഗിച്ച് തീയിലേക്ക് കുത്തിയിടുമായിരുന്നു...

 രാജാറാം മോഹൻ റോയ്  യുടെ നേതൃത്വത്തിൽ സതിക്കെതിരെ അതി ശക്തമായ പ്രതിഷേധം ആണ് ഉത്തരേന്ത്യയിൽ ഉണ്ടായത്‌...മുഗൾ രാജാക്കന്മാർ നിയമം മൂലം സതി നിർത്തലാക്കുവാൻ ശ്രമിച്ചിരുന്നുവെങ്കിലും അത് സാധ്യമായില്ല... നിരന്തരമായ പ്രക്ഷോഭങ്ങളുടെ ഫലമായി 1829 ഡിസംബർ 4-ന് വില്ല്യം ബെന്റിക് പ്രഭു സതി ഔദ്യോഗികമായി നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കി..

സ്വതന്ത്ര ഇന്ത്യയിലും ചില പ്രബല ഹിന്ദു വിഭാഗങ്ങൾ സതി അനുഷ്ഠിക്കണം എന്ന ചിന്തയിൽ തന്നെ ആയിരുന്നു.... 1987-ല്‍ രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ഡെറാല ഗ്രാമത്തില്‍ രജ്പുത് യുവതിയായ രൂപ് കന്‍വര്‍ സതി അനുഷ്ഠിക്കാന്‍ നിര്‍ബന്ധിതയായി... 18 കാരി യായിരുന്ന രൂപ് കൻവാറിനെ 8 വിവാഹം കഴിച്ച് എട്ടാം മാസം മാൻ സിങ് ഷെഖാവത്ത് എന്നയാൾ മരിച്ചു..ചില നാട്ടു പ്രമാണിമാർ ചേർന്ന് രൂപ് കൻവാറിനെ സതി ക്കായി നിർബന്ധിച്ച്‌ ചിതയിൽ എറിഞ്ഞു...യുവതി സതി അനുഷ്ഠിക്കുന്നത് കാണുവാന്‍ ഈ പരിഷ്‌കൃത കാലത്തും ആയിരകണക്കിനാളുകളാണ് എത്തിച്ചത്...

ലോകത്തിന് മാതൃകയാകാൻ കുതിച്ചു കൊണ്ടിരുന്ന ഇന്ത്യയിലെ പുരോഗമന സമൂഹം തെരുവിലിറങ്ങി...ലോകത്തിന്റെ മുൻപിൽ ഈ ദുരാചാരം ഇന്ത്യക്കാകെ അപമാനമാണെന്ന് ആരോപിച്ച് രാജ്യം മുഴുവന്‍ ധാരാളം എതിര്‍പ്പുകളും പരാതികളുമുണ്ടായി... ഇതിനെ തുടര്‍ന്ന് 1987-ല്‍ ഒക്ടോബര്‍ ഒന്നിന് ‘രാജസ്ഥാന്‍ സതി നിരോധന ഉത്തരവ്’ കമ്മീഷന്‍ ചെയ്യുകയും അത് പിന്നീട് ‘1987 സതി (നിരോധനം) ആക്ട്’- ആവുകയും ചെയ്തു...

ആത്മാഭിമാനത്തിനും മൗലിക അവകാശങ്ങൾക്കും പുല്ലു വില കൽപ്പിക്കുന്ന നാറി പുഴുത്ത അനാചാരങ്ങളുടെ വിഴുപ്പു ഭാണ്ഡത്തെ മനുഷ്യ മനസ്സിൽ നിന്നും വലിച്ചെറിയാൻ പ്രേരിപ്പിച്ച എണ്ണമറ്റ നിണമണിഞ്ഞ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഏറ്റവും സംഭവ ബഹുലവും അർത്ഥ സമ്പുഷ്ടവും ആയ പ്രക്ഷോഭം ആണ് സതിക്കെതിരായത്..189 വർഷങ്ങൾക്ക് അപ്പുറം ഡിസംബർ 4 ഇന്ത്യയ്ക്ക് നൽകിയ സന്ദേശം പരിണാമ സിദ്ധാന്തം പോലെ,,മാർക്സിസം പോലെ,,ഒക്ടോബർ വിപ്ലവം പോലെ,,,ചന്ദ്രനിലേക്കുള്ള മനുഷ്യ രാശിയുടെ കാൽവയ്പ്പ് പോലെ,,സമാനതകളില്ലാത്ത മുന്നേറ്റത്തിന്റേതാണ്... ആ ആക്കം ഹൃദയത്തിൽ ആവാഹിച്ചു മുന്നേറണം... ആത്മാഭിമാനത്തിന് വില പറയുന്ന അനാചാരങ്ങൾ എത്ര പഴകിയതാണെങ്കിലും എത്ര ആഴത്തിൽ വേരിറങ്ങിയത് ആണെങ്കിലും തൂത്തെറിയുക തന്നെ വേണം...