Sunday, 30 October 2016

ചില്‍ഡ്രന്‍സ് സൈക്കോളജി

*LP-UP* *പരീക്ഷയ്ക്കു* *ചോദിക്കാന്‍* *സാധ്യതയുളള* , *ചില്‍ഡ്രന്‍സ്* *സൈക്കോളജി* *ഭാഗത്തു* *നിന്നുമുളള* *ചില* *ചോദ്യങ്ങള്‍*

★അദ്ധ്യാപക പരിശീലനത്തിന് (DIET) സ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചത് ?
Answer = 1986 ലെ ദേശീയ വിദ്യാഭ്യാസ നയം.

★ആശയ സമ്പാദന മാതൃക ആവിശ്ക്കരിച്ചത് ആര്?
Answer= ബ്രൂണര്‍.

★ബുദ്ധി വികാസം നാലു ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത് എന്ന് അഭിപ്രായപ്പെട്ടത്?
Answer= ജീന്‍ പിയാഷേ.

★ഏതു വിദ്യാഭ്യാസ വിദഗ്ദ്ധന്‍റെ പഠന നിയമങ്ങളാണ് `പഠനത്രയം' എന്ന് അറിയപ്പെട്ടത് ?
Answer= എഡ്വേഡ് തോണ്‍ഡേക്ക്.

★കേരളത്തില്‍ നിലവിലുളള സ്കൂള്‍ പാഠ്യപദ്ധതിയെ ഏറ്റവുമധികം സ്വാധീനിച്ച മനഃശാസ്ത്രഞ്ജന്‍ ?
Answer= ലെവ് വൈഗോട്സ്കി.

★ഒന്നിലധികം പദങ്ങള്‍ അസാധാരണമായി ഒട്ടിച്ചേരുന്നതു മൂലമുണ്ടാകുന്ന ഭാഷണ വൈകല്യം ?
Answer= അസ്പഷ്ടത (slurring)

★ശൈശവ കാലത്തെ ഭാഷണ രീതി മാറ്റമില്ലാതെ തുടരുന്ന ഭാഷണ വൈകല്യം ?
Answer= കൊഞ്ഞ (lisping)

★ഒരു പദം ഉച്ചരിക്കുന്നതിനു മുമ്പ് കുട്ടി ചില അക്ഷരങ്ങള്‍ ആവര്‍ത്തിക്കുന്നതാണ് ?
Answer= വിക്ക് (sluttering )

★ചില ശബ്ദങ്ങള്‍ യഥാസമയം ഉച്ചരിക്കാന്‍ കഴിയാതെ വരുമ്പോള്‍ അസ്വാഭികമായ മുഖചേഷ്ടകള്‍ വന്നു പോകുന്നതാണ് ?
Answer= സ്റ്റാമറിംഗ് (stammering)

★പാഠപുസ്തകത്തിലെ അച്ചടിച്ച ഭാഗങ്ങളും , ചിത്രങ്ങളും വിപുലീകരിച്ചു കാണിക്കാന്‍ പറ്റിയ ഉപകരണം ?
Answer= എപ്പിഡയോസ്കോപ്പ്.

★``സ്വര്‍ഗ്ഗത്തിലേക്കുളള ആദ്യ വഴി ഫുട്ബോള്‍ കളിയാണ്, ഭഗവത് ഗീത പിന്നീട് '' ഇത് ആരുടെ വാക്കുകളാണ് ?
Answer= സ്വാമി വിവേകാനന്ദന്‍.

★വിദ്യാര്‍ത്ഥികളില്‍ സഹകരണ മനോഭാവം ഉളവാക്കുവാന്‍ ഏറ്റവും അനുയോജ്യമായ രീതി?
Answer= പ്രോജക്ട് രീതി.

★മൈക്രോ ടീച്ചിംഗ് പ്രയോഗത്തില്‍ വരുത്തിയ ആദ്യ രാജ്യം ?
Answer= അമേരിക്ക (1961)

★ഒരു കുട്ടിയുടെ മാനസിക വയസ്സ് കാലിക വയസ്സിനു തുല്യമായാല്‍ അവന്‍റെ ബുദ്ധിമാപനം എത്രയായിരിക്കും ?
Answer= 100

★ഇന്ത്യയില്‍ വിദ്യാഭ്യാസ കമ്മീഷനുകളുടെ മാഗ്നാകാര്‍ട്ട എന്നു വിളിക്കുന്ന കമ്മീഷന്‍ ?
Answer= കോത്താരി കമ്മീഷന്‍

★ഒരു ഏകകം തന്നെ പല ഭാഗങ്ങളായി തിരിച്ച് പല ക്ലാസ്സുകളില്‍ പഠിപ്പിക്കുന്ന രീതി ?
Answer= സര്‍പ്പിള രീതി.

★സര്‍പ്പിള രീതിയുടെ പ്രധാന ന്യൂനത ?
Answer= സമഗ്ര വിഞ്ജാനം നല്‍കുന്നില്ല.

★പ്രൈമറി ക്ലാസ്സുകളില്‍ ഒരു അദ്ധ്യാപകന് പ്രയോജനപ്പെടുത്താവുന്ന കുട്ടികളിലെ മനോഭാവം ?
Answer= ജിഞ്ജാസ.

★ലോക അദ്ധ്യാപക ദിനം ?
Answer= October 5

★ലോക വിദ്യാര്‍ത്ഥി ദിനം ?
Answer= October 15

★ആരുടെ ജന്മദിനമാണ് ലോക വിദ്യാര്‍ത്ഥി ദിനമായി ആചരിക്കുന്നത് ?
Answer= APJ അബ്ദുല്‍കലാം.

★ആവര്‍ത്തനമാണ് പഠനത്തിന്‍റെ മാതാവ് എന്ന് പറഞ്ഞത് ?
Answer= തോണ്‍ഡേക്ക്.

★പാഠഭാഗം, ഉദ്ദശ്യം, ചോദ്യ രൂപം എന്നിവ ഏകീകരിക്കപ്പെടുന്ന ഉപാധി ?
Answer= ബ്ലൂപ്രിന്‍റ്

( _തയ്യാറാക്കിയത്_ _അക്ബര്‍_  _അലി_ )

No comments:

Post a Comment