*മക്കള്‍ വഴി തെറ്റുന്നത് നിങ്ങളുടെ ഈ സ്വഭാവങ്ങള്‍ കാരണമാണ്????*
എല്ലാവരുടെയും ആഗ്രഹം മക്കള്‍ നല്ല സ്വഭാവക്കാരാകണമെന്നാണ്. വിചാരിച്ചത് കൊണ്ട് മാത്രം കാര്യമില്ലല്ലോ. മിക്ക രക്ഷിതാക്കളും മക്കളുടെ കാര്യത്തില്‍ ആശങ്കയിലുമാണ്.
എങ്ങനെയാണ് കുട്ടികള്‍ വഴി തെറ്റുന്നത്? ആരാണതിന്റെ കാരണക്കാര്‍. ഉത്തരം പരിശോധിച്ചാല്‍ രക്ഷിതാക്കള്‍ എന്നാണ് ലഭിക്കുക .
മക്കളെ വഴിതെറ്റിക്കുന്ന രക്ഷിതാക്കളുടെ ചില സ്വഭാവങ്ങള്‍ പരിചയപ്പെടാം. നിങ്ങളും ഈ സ്വഭാവത്തിലാണോ. മക്കള്‍ വഴി തെറ്റാന്‍ മറ്റു കാരണങ്ങള്‍ അന്വേഷിക്കേണ്ടി വരില്ല
*1. മക്കള്‍ ചോദിക്കുന്നത് വാങ്ങിക്കൊടുക്കുക.*
ചോദിക്കുന്നതെല്ലാം വാങ്ങിച്ച് കൊടുത്താല്‍ നിങ്ങള്‍ നല്ല രക്ഷിതാവായി എന്ന് കരുതണ്ട.
അതില്‍ പല തെറ്റായ പാഠങ്ങളുമുണ്ട് . ഇല്ലായ്മകളെ അനുഭവിക്കാനുള്ള ശേഷിക്കുറവ് ഭാവി ജീവിതത്തില്‍ ദുരന്തമാണ് സൃഷ്ടിക്കുക.
*2. കുട്ടികളുടെ സാധനങ്ങള്‍ അടക്കി പെറുക്കി വെക്കാതിരിക്കുക*
കുട്ടികളുടെ കളിയുപകരണങ്ങള്‍ / പാഠപുസ്തകങ്ങള്‍ / വസ്ത്രങ്ങള്‍ എന്നിവ കുട്ടികളെ കൊണ്ട് യഥാസ്ഥാനത്ത് വെപ്പിക്കാന്‍ ശീലിക്കണം. എല്ലാം എന്നും രക്ഷിതാക്കള്‍ സ്വയം ചെയ്യുന്നത് കുട്ടികളെ അച്ചടക്കരഹിതരാക്കും. ജിവിതത്തിലെ അടുക്കും ചിട്ടയുമാണ് ഇതിലൂടെ ഇല്ലാതാവുക. പ്രായത്തിനനുസരിച്ച് കുട്ടികളെ സ്വയം പര്യാപ്തരാക്കേണ്ടത് രക്ഷിതാക്കളെ കടമയാണ്. അമിതമായി ലാളിച്ച് വഷളാക്കരുത് .
*3. മക്കളെ ന്യായീകരിക്കുക*
കുട്ടികള്‍ എന്ത് കുസൃതി ചെയ്താലും ചിലര്‍ ന്യായീകരിക്കുന്നത് കാണാം. ഭാവിയില്‍ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തലാണിത്. തെറ്റുകള്‍ കാണുമ്ബോള്‍ കുറ്റപ്പെടുത്താതെ ശിക്ഷണം നല്‍കാന്‍ കഴിയണം. ചിലതൊക്കെ സ്നേഹേത്തോടെ ചേര്‍ത്ത് പിടിച്ചാല്‍ തന്നെ ശരിയാകും. തെറ്റും ശരിയും അടിച്ചേല്‍പ്പിക്കാതെ രക്ഷിതാക്കളുടെ ജീവിതത്തിലൂടെ തിരിച്ചറിയാന്‍ കഴിയുന്നതായിരിക്കണം .
*4. മക്കളെ താരതമ്യം ചെയ്യുക, പുച്ഛിക്കുക*
മറ്റു മക്കളുമായോ അയല്‍വീട്ടിലെ കുട്ടികളുമായോ ഒരിക്കലും താരതമ്യം ചെയ്യരുത്. ഓരോ കുട്ടികളും ഓരോ ലോകമാണ്. ഭിന്ന വ്യക്തിത്വമാണ് .അവരെ അംഗീകരിക്കണം .ചെറിയ കുട്ടികളാണെങ്കില്‍ പോലും അവര്‍ക്കും അഭിമാനബോധമുണ്ട.് അവരെ പുച്ചിച്ച് സംസാരിക്കരുത്. ചെറുപ്പത്തില്‍ ഇത്തരം സ്വഭാവങ്ങള്‍ക്ക് വിധേയരാകുന്ന മക്കള്‍ രക്ഷിതാക്കളെ കഠിനമായി വെറുക്കുന്നതായി കാണാം. ചെറിയ കാര്യങ്ങളിലാണെങ്കില്‍ പോലും അവരെ അഭിനന്ദിക്കാന്‍ തയ്യാറാകണം. പഠന നിലവാരത്തിലും സ്വഭാവത്തിലും മറ്റു കുട്ടികളുമായോ സഹോദരന്‍മാരുമായോ താരതമ്യം ചെയ്ത് സംസാരിക്കരുത്.
*5. മക്കളുടെ ശേഷിക്കതീതമായി പ്രതീക്ഷ വെക്കുകയും സമ്മര്‍ദ്ധം ചെലുത്തുകയും ചെയ്യുക.*
രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഇത്തരം ശൈലികള്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന സംഘര്‍ഷം വലുതാണ്. അവരെ റിബലാക്കാന്‍ മാത്രമെ ഇത് ഉപകരിക്കൂ. സാഹചര്യങ്ങളും അഭിരുചിയും മനസ്സിലാക്കി വേണം കുട്ടികളോട് കാര്യങ്ങള്‍ പറയാന്‍. അമിതമായി പ്രതിക്ഷ വെച് പുലര്‍ത്തി കനത്ത സമ്മര്‍ദ്ധത്തിനടിമയാക്കുന്നത് കുട്ടികള്‍ വേഗത്തില്‍ വഴി തെറ്റാന്‍ കാരണമാകും
മക്കള്‍ വലുതാകുമ്ബോള്‍ സ്വയം മനസ്സിലാക്കും എന്ന് കരുതരുത്. സ്നേഹത്തോടെ പറഞ്ഞുകൊടുക്കണം. *മക്കളെ ശിക്ഷിച്ച് നന്നാക്കുന്നതിനെക്കാള്‍ നല്ലത് പ്രോത്സാഹിപ്പിച്ച് മിടുക്കരാക്കുന്നതാണ്.*
പ്രായമായ മക്കളുടെ അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കാത്തത് കുട്ടികളെ വഴി തെറ്റിക്കുകയാണ് ചെയ്യുക. അവരെ അംഗീകരിച്ച് അഭിപ്രായങ്ങളെ ഉള്‍ക്കൊള്ളാനുള്ള പാകതയും പക്വതയും രക്ഷിതാക്കള്‍ കാണിക്കണം.
ആത്മീയ കാര്യങ്ങള്‍ പഠിപ്പാക്കാതിരിക്കുന്നതും കുട്ടികളെ വഴിതെറ്റിക്കും. പറഞ്ഞ് കൊടുക്കുന്നതല്ല കാണിച്ച് കൊടുക്കുന്നതാണ് കുട്ടികള്‍ വേഗത്തില്‍ മനസ്സിലാക്കുക. *കുട്ടികളുടെ റോള്‍ മോഡല്‍ രക്ഷിതാക്കളാകണം* അതിന് മാറേണ്ടത് നിങ്ങള്‍ തന്നെയാണ്. രക്ഷിതാക്കള്‍ നന്നായാല്‍ കുട്ടികളും നന്നാകും.
No comments:
Post a Comment