ജനുവരി ഒന്നാം തീയതി പുതുവര്‍ഷം ആരംഭിക്കുന്നതിന്റെ കാരണം എന്താണ് ?
ജൂലിയസ് സീസ്സര്‍ റോമിന്റെ അധികാരിയായി സ്ഥാനം വഹിക്കുന്നത് വഴി രാജ്യത്തില്‍ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് റോമന്‍ കലണ്ടര്‍ മാറ്റി എന്നത്. ചന്ദ്രമാസത്തെ അടിസ്ഥാനം ആക്കിയാണ് B.C.E ഏഴാം നൂറ്റാണ്ടില്‍ കടന്നു വന്ന റോമന്‍ കലണ്ടര്‍ നിലനിന്നത്. മാര്‍ച്ച് മാസം 1യാം തീയതിയില്‍ തുടങ്ങി 10 ചന്ദ്രമാസങ്ങള്‍ അഥവാ 304 ദിവസങ്ങള്‍ ആയിരുന്നു അവരുടെ ഒരു വര്ഷം. പക്ഷെ ഭൂമിയില്‍ ഋതുവ്യതിയാനങ്ങള്‍ സംഭവിക്കുന്നത് ഭൂമി സൂര്യനെ വലയം ചെയ്യാന്‍ എടുക്കുന്നതുമായി ബന്ധപ്പെട്ടുമാണ് അതിനു എടുക്കുന്ന കൂടുതല്‍ സമയത്തെ പലയിടത്തായി കൂടി ചേര്‍ത്ത് ആഡ്ജെസ്റ്റ്മെന്റ് കലണ്ടര്‍ ആയിരുന്നു അത്. അത് പോലെ ഭരണസംവിധാനങ്ങളുടെ അധികാര കാലം കൂട്ടാനും കലണ്ടറില്‍ തിരുമറി കാട്ടുമായിരുന്നു. കണക്കുകള്‍ സമര്‍പ്പിക്കേണ്ട തീയതി എന്നാര്‍ത്ഥം വരുന്ന കലന്‍ഡേ (kalandae) എന്നാ ലത്തീന്‍ പദത്തില്‍ നിന്നാണു കലണ്ടര്‍ എന്നാ ഇംഗ്ലീഷ് വാക്ക് വരുന്നത്
സീസ്സര്‍ സോസിജെനെസ് എന്ന അലക്സാണ്ടറിയന്‍ ജ്യോതിഗവേഷകനെയാണ് കലണ്ടര്‍ നിര്‍മ്മിക്കാന്‍ നീയോഗപ്പെട്ടുതിയത്. ഇദ്ദേഹം ചന്ദ്രമാസത്തെ മാറ്റി സൂര്യനെ അടിസ്ഥാനം ആക്കി ഈജിപ്തുകാരുടെ പോലത്തെ കലണ്ടര്‍ തയ്യാര്‍ ആകുന്നു. 365 ദിവസവും ഒരു ദിവസത്തിന്റെ നാലില്‍ ഒന്നുമായിരുന്നു ഒരു വര്‍ഷം. B.C.E 46യാം വര്ഷം അങ്ങനെ ജനുവരി ഒന്നാം തീയതി തുടങ്ങി. ഒരു വര്‍ഷത്തെ ശേഷം 365 ദിവസങ്ങളായി കണക്ക് ആക്കുകയും ബാക്കിയുള്ള കാല്‍ ദിവസത്തെ നാല് വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഫെബ്രുവരിയുടെ ഒപ്പം ചേര്‍ക്കുകയും ചെയ്തു. തുടങ്ങളുടെ റോമന്‍ ദേവനായ ജാനുസ് ( Janus) യ്സില്‍ നിന്നാണ് ജനുവരി എന്ന പേര് വരുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വധിക്കപ്പെട്ടുന്നതിനു മുന്‍പ് സീസ്സര്‍ ക്വാന്റിലിസ് എന്ന മാസത്തെ ജൂലിയസ് എന്ന് തന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. ശേഷം ജൂലിയസ് സീസ്സറിന്റെ പിന്‍ഗാമി ആഗസ്റ്റെസ് സെക്ടിലിസ് എന്ന മാസത്തെ അദ്ദേഹത്തിന്റെ പേരില്‍ പുനര്നാമം ചെയ്തി ഓഗസ്റ്റ് ആക്കി.
ജൂലിയസ് കലണ്ടറിനെ നവീകരണം ചെയ്തു പതിനാറാം നൂറ്റാണ്ടില്‍ ഗ്രീഗോറി പതിമൂന്നാം മാര്‍പ്പാപ്പ നടപ്പില്‍ ആക്കിയ ഗ്രിഗോറിയന്‍ കലണ്ടര്‍ ആണ് നമ്മള്‍ എല്ലാരും ഇന്ന് ഉപയോഗിക്കുന്നത്. വര്‍ഷത്തെ നീളത്തിന്റെ കാര്യത്തില്‍ കൃത്യത നല്കാന്‍ ഗ്രിഗോറിയന്‍ കലണ്ടറിനു ആയി. ആലോയ്സിയ്സ് ലിളിയാസ്, ക്രിസ്ടഫര്‍ ക്ലാവിയ്സ് എന്നീ ഗവേഷകരുടെ സഹായത്തോടെയാണ് ഈ പരിഷ്കാരം വന്നത്. ജൂലിയന്‍ കലണ്ടര്‍ ഒരു വര്‍ഷത്തെ 365 days 6 hours എന്ന് കാണിച്ചപ്പോള്‍ ഗ്രിഗോറിയന്‍ കലണ്ടറില്‍ അത് 365 days 5 hours 49 minutes 12 seconds ആയി. ഒരു വര്‍ഷത്തില്‍ 10 minutes 48 seconds യിന്റെ കുറവ്. ലീപ് വര്‍ഷങ്ങളുടെ കണക്ക് കൂട്ടുന്നതും കലണ്ടര്‍ മെച്ചപ്പെട്ടുതി. പക്ഷെ കലണ്ടര്‍ യേശുവിന്റെ ഐതിഹ്യ കഥയെ അടിസ്ഥാനം ആക്കി ആയിരുന്നു. യേശുവിന്റെ ചേലാകര്‍മ്മവും പേരിട്ടല്‍ ശുശ്രൂഷയും നടന്ന ദിവസം എന്ന രീതിയില്‍ Feast of the Circumcision of Christ യായി ജനുവരി ഒന്ന് ഇന്നും പല ക്രിസ്ത്യന്‍ സഭകളും ആചരിക്കുന്നുണ്ട്. എന്തായാലും ക്രിസ്ത്യന്‍ സഭ യൂറോപ്പില്‍ ശക്തം ആകുകയും. യൂറോപ്യന്‍ കോളനികള്‍ ലോകത്ത് ആകമാനം ചെന്നെത്തുക്കയും അവിടെ എല്ലാം ഗ്രിഗോറിയന്‍ കലണ്ടര്‍ നിലവില്‍ വരുകയും ചെയ്തു. കോളനികള്‍ പിന്നിട്ട് ഇല്ലാതെയെങ്കിലും കലണ്ടര്‍ ആരും മാറ്റാന്‍ പോയില്ല അങ്ങനെ ഇന്ന് ലോകത്തിലെ പൊതുവേ എല്ലായിടത്തും അംഗീകരിച്ചു ഉപയോഗിക്കുന്ന കലണ്ടര്‍ ആയി ഗ്രിഗോറിയന്‍ കലണ്ടര്‍ മാറി.
മലയാളവര്‍ഷം എന്ന് നമ്മള്‍ വിളിക്കുന്നത് C.E 825യില്‍ നിലവില്‍ വന്ന കൊല്ലവർഷ കാലഗണനാരീതിയാണ്. കൊല്ലവും വർഷവും ഒരേ അർത്ഥമുള്ള വാക്കുകളാണ് എന്നു തോന്നാമെങ്കിലും കൊല്ലം എന്ന സ്ഥലനാമവുമായി ബന്ധപ്പെട്ടാണ് കൊല്ലവർഷം ഉണ്ടായിരിക്കുന്നത്. റെവ്. ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ അഭിപ്രായം അനുസരിച്ച് തുറമുഖ പട്ടണമായിരുന്ന കൊല്ലത്ത് ഒരു ശിവക്ഷേത്രം പുതിയതായി സ്ഥാപിച്ചതിന്റെ അനുബന്ധിച്ചാണ് കൊല്ല വർഷം ആരംഭിച്ചത്. എന്നാൽ ഇതിന്റെ തുടക്കം വളരെ തദ്ദേശീയവും മതപരവുമായിരുന്നതിനാൽ മറ്റു രാജ്യക്കാർക്ക് കൊല്ലവർഷം ആദ്യകാലങ്ങളിൽ സ്വീകാര്യമായിരുന്നില്ലെന്നും, പക്ഷെ കൊല്ലം വളരെ പ്രധാന്യമുള്ളൊരു തുറമുഖമായി ഉയർന്നു വന്നതിനെ തുടർന്ന് മറ്റു രാജ്യക്കാരും കൊല്ല വർഷം സ്വീകരിക്കേണ്ടതായി വന്നുവെന്നുമാണ് പറയുന്നത്. ചിങ്ങം 1യിനാണ് മലയാളവര്ഷത്തില്‍ പുതുവര്‍ഷം ആരംഭിക്കുന്നത്. ഇന്ന് പ്രായോഗിക ആവിശ്യങ്ങള്‍ക്ക് നമ്മള്‍ മലയാളവര്‍ഷം ഉപയോഗിക്കില്ല എങ്കിലും ഇതിനെ ഒരു സംസ്കാരിക ചിഹ്നമായി കാണാവുന്നത്. ഇന്ന് മലയാളവര്‍ഷം പ്രകാരം ധനു-മകരമാസം 1193യാണ്. :)
No comments:
Post a Comment