Sunday 9 December 2018

ഡിസംബർ 10 ലോകമനുഷ്യാവകാശദിനം

Image result for ലോകമനുഷ്യാവകാശദിനം
ലോകം ഇന്ന് മനുഷ്യാവകാശ ദിനം ആചരിക്കുകയാണ്.....മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യാവകാശങ്ങള്‍ക്കായൊരു ദിനം ഏറെ പ്രസക്തമാണ്.. ഓരോവ്യക്തിക്കും അവനവന്റെ അന്തസ്സും സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കി സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശമുണ്ട്...
സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള സംരക്ഷണവും വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശവും എല്ലാവർക്കുമുണ്ട്....എല്ലാ മനുഷ്യരും ജനിക്കുന്നത് തുല്യരായാണ്... തുല്യരായി ജനിക്കുന്ന എല്ലാവരും തുല്യരായി ജീവിക്കുന്ന ഒരു ഭരണ വ്യവസ്ഥിതിയാണ് ഐക്യ രാഷ്ട്ര സഭ ലക്‌ഷ്യം വക്കുന്നത്...

1948 ഡിസംബർ 10 ന് ഐക്യരാഷ്ട്ര സഭ അവതരിപ്പിച്ച മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഓർമ്മക്കായാണ് ഡിസംബർ 10 അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആയി ആചരിക്കുന്നത്... 1950 ഡിസംബർ 4 ന് ചേർന്ന ലോക രാജ്യങ്ങളുടെ കൂട്ടായ്‌മ ആണ് ഡിസംബർ 10 മനുഷ്യാവകാശ ദിനം ആയി ആചരിക്കാൻ ആഹ്വാനം ചെയ്തത്....എല്ലാ വർഷവും ഈ ദിനത്തിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ സംബന്ധിച്ചുള്ള വിഷയങ്ങളിലാകും ലോകമെമ്പാടും പരിപാടികൾ സംഘടിപ്പിക്കുന്നത്. ഉന്നതതല രാഷ്ട്രീയ സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി സർക്കാർ, സർക്കാരേതര സംഘടനകൾ ഈ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.....

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 70ആം വാർഷികം എന്ന പ്രത്യേകതയും ഇത്തവണയുണ്ട്....""മനുഷ്യാവകാശത്തിനു വേണ്ടി നിലകൊള്ളുക" എന്നതാണ് ഇത്തവണത്തെ മുഖ്യ പ്രമേയം..
അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്ക്കാരം നൽകുന്നതും ഡിസംബർ 10 നാണ്.. മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ശ്രദ്ധേയരായ വ്യക്തികൾക്കാണ് ഇത് നൽകുന്നത്... 1988 ഇൽ ഇന്ത്യൻ ജീവകാരുണ്യ പ്രവർത്തകനായ ബാബ ആംതെ ഈ പുരസ്‌കാരത്തിന് അർഹനായി...

എല്ലാവർക്കും അവകാശമുള്ള ഭൂമിയിൽ മാറ്റി നിർത്തപ്പെടേണ്ടവരോ ഒഴിവാക്കപ്പെടേണ്ടവരോ ആയി ആരും ഇല്ല എന്ന് ഓർമ്മിപ്പിക്കാൻ ആണ് ഈ ദിനം.. മനുഷ്യാവകാശങ്ങളുടെ കൂടുതൽ കരുത്തുള്ള നില നിൽപ്പ് ആണ് കാലം ആവശ്യപ്പെടുന്നത്...അതിനായി കൈ കോർക്കാം...

No comments:

Post a Comment