ഡിസംബർ 5നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ലോക മണ്ണ് ദിനം ആഘോഷിക്കുന്നത്.
💧💧💧💧💧💧
ലോകം ഇന്ന് ഭക്ഷ്യ കാര്‍ഷിക സംഘടന (FAO) യുടെ നേതൃത്വത്തില്‍ മണ്ണ് ദിനം ആചരിക്കുകയാണ് . 2002 മുതലാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ മണ്ണ് ദിനം ആചരിച്ച് തുടങ്ങിയത്.
മനുഷ്യന്റെ നിലനില്‍പിന് വായുവും വെള്ളവും പോലെ അത്യാവശ്യമാണ് മണ്ണും. നല്ല മണ്ണിന്റെ പ്രാധാന്യമറിയുന്നവരാണ് ഓരോ കര്‍ഷകനും. ഭൂമിയുടെ കുടയാകുന്ന ചെടികള്‍ക്ക് വളരാന്‍, മുഷ്യന്റെ ആഹാരമാകുന്ന പച്ചക്കറികളുടെ ഉത്പാദനത്തിന് എല്ലാം നല്ല മണ്ണ് കൂടിയേ തീരു. എന്നാല്‍ മലിനമായിക്കൊണ്ടിരിക്കുന്ന ഭൂമിയില്‍ മണ്ണിന് മാത്രം ശുദ്ധമായി നിലനില്‍ക്കാനാകുമോ…
പ്ലാസ്റ്റിക്ക് പാക്കറ്റുകളും ഫാക്ടറികളില്‍ നിന്ന് പുറം തള്ളുന്ന വിഷവസ്തുക്കളുമാണ് ഇന്ന് ഭൂമിയുടെ മേല്‍മണ്ണ്. കൃഷിയ്ക്ക് ആവശ്യം മേല്‍മണ്ണാണെന്നിരിക്കെ രാസ കീടനാശിനികളുടേയും രാസ വളങ്ങളുടെയും ഉപയോഗം മൂലം അതും ഉപയോഗിക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു.
മണ്ണ് നശിക്കുന്നതിലൂടെ അതില്‍ കാണപ്പെടുന്ന കോടാനുകോടി സൂക്ഷമ ജീവികളും നശിക്കും. പണ്ട് നാട്ടിന്‍പുറങ്ങളിലെ പാടങ്ങളിലും പറമ്പുകളിലും സുലഭമായി കണ്ടിരുന്ന മണ്ണിര എന്ന കര്‍ഷക ബന്ധു ഇന്ന് അപൂര്‍വ്വ കാഴ്ചയാണ്. വളക്കൂറുള്ള മണ്ണ് നിര്‍മ്മിക്കുന്നതില്‍ ഇവയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. മണ്ണ് മലിനമായതോടെയാണ് മണ്ണിര നമ്മുടെ പറമ്പുകളില്‍നിന്ന് അപ്രത്യക്ഷമായത്
മണ്ണ് ഇന്ന് കച്ചവട വസ്തുവാണ്. സ്വന്തം കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപേകുന്നത് അറിയുന്നില്ല എന്ന പഴമൊഴി മണ്ണിനു തന്നെ ആവശ്യമായി വന്നിരിക്കുകയാണ്. കോടാനുകോടി വര്‍ഷങ്ങളിലൂടെ രൂപ്പപ്പെടുന്ന മണ്ണ് നിമിഷങ്ങള്‍കൊണ്ടാണ് നാം മനുഷ്യര്‍ തൂക്കി വില്‍ക്കുന്നത്. ഭൂമിയുടെ ആണിക്കല്ലുകളായ കുന്നുകളെ ഇടിച്ചെടുക്കുന്നതുവഴി നഷ്ടമാകുന്നത് മണ്ണ് തന്നയല്ലേ…
ഭക്ഷണം മാത്രമല്ല മണ്ണ് ഉത്പാദിപ്പിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങള്‍ മുതല്‍ പാസ്റ്റിക് വരെ നിര്‍മ്മിക്കുന്നത് മണ്ണിന്റെ മാറ് തുരന്നെടുക്കുന്ന ധാതുക്കളില്‍നിന്നാണ്. തന്റെ
നെഞ്ചോട് ചേര്‍ത്ത് സൂക്ഷിച്ച് അവയെ നമുക്ക് വിട്ട് തരുമ്പോള്‍ നാം ചെയ്യുന്നതെന്താണ് അതുപയോഗിച്ച് മാരക വിഷ വസ്തുക്കളും ബോംബുകളും ഉണ്ടാക്കി മണ്ണിനെ നശിപ്പിക്കുന്നു. പാല്‍ തന്ന കൈക്ക് കടിക്കുന്ന യഥാര്‍ത്ഥ മനുഷ്യനായി മാറുന്നു.
‘മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് തന്നെ മടങ്ങുന്നു’ എന്ന വാക്യം വെറും വാചകമല്ല. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കാന്‍ ശുദ്ധമായ മണ്ണ് കൂടാതെ കഴിയില്ല. സംരക്ഷിക്കപെടേണ്ടതുണ്ട് ജീവന്റെ നിലനില്‍പിന് ആധാരമായ മണ്ണും അതുവഴി മനുഷ്യ കുലവും.

No comments:
Post a Comment