Thursday 4 January 2018

പുരസ്കാരങ്ങൾ

*പുരസ്കാരങ്ങൾ*

എഴുത്തച്ഛൻ പുരസ്കാരം
ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടേയോ സമഗ്രസംഭാവന വിലയിരുത്തി ബഹുമതി അർപ്പിക്കാനായി കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നതസാഹിത്യപുരസ്കാരമാണുഎഴുത്തച്ഛൻ പുരസ്കാരം. അഞ്ച് ലക്ഷം രൂപയുംപ്രശസ്തിപത്രവും ശില്പവുമാണു് അവാർഡ്. 2010 വരെ ഒരു ലക്ഷം രൂപയായിരുന്ന അവാർഡ് തുക 2011 മുതലാണു് ഒന്നര ലക്ഷമാക്കിയത്.2017 മുതൽ അഞ്ച് ലക്ഷം രൂപയാക്കി ഉയർത്തി

ആദ്യം നൽകിയത്

1993

പുരസ്കാര ജേതാക്കൾ


1993
ശൂരനാട് കുഞ്ഞൻപിള്ള

1994
തകഴി ശിവശങ്കരപ്പിള്ള

1995
ബാലാമണിയമ്മ

1996
കെ.എം. ജോർജ്ജ്

1997
പൊൻകുന്നം വർക്കി

1998
എം.പി. അപ്പൻ

1999
കെ.പി. നാരായണ പിഷാരോടി

2000
പാലാ നാരായണൻ നായർ

2001
ഒ.വി. വിജയൻ

2002
കമല സുരയ്യ (മാധവിക്കുട്ടി)

2003
ടി. പത്മനാഭൻ

2004
സുകുമാർ അഴീക്കോട്

2005
എസ്. ഗുപ്തൻ നായർ

2006
കോവിലൻ

2007
ഒ.എൻ.വി. കുറുപ്പ്

2008
അക്കിത്തം അച്യുതൻ നമ്പൂതിരി

2009
സുഗതകുമാരി

2010
എം. ലീലാവതി

2011
എം.ടി. വാസുദേവൻ നായർ

2012
ആറ്റൂർ രവിവർമ്മ

2013
എം.കെ. സാനു

2014
വിഷ്ണുനാരായണൻ നമ്പൂതിരി

2015
പുതുശ്ശേരി രാമചന്ദ്രൻ

2016
സി. രാധാകൃഷ്ണൻ

2017
കെ. സച്ചിദാനന്ദൻ

           *ജ്ഞാനപീഠ*

ഇന്ത്യയിലെ ഉന്നതമായ ഒരു സാഹിത്യ പുരസ്കാരമാണ് ജ്ഞാനപീഠ പുരസ്കാരം. ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം എന്നു മുഴുവൻ പേരുള്ള ഇത് വാഗ്‌ദേവിയുടെ(സരസ്വതിദേവി) വെങ്കല ശില്പം, പ്രശസ്തിപത്രം, പതിനൊന്ന്  ലക്ഷം രൂപയുടെ ചെക്ക് എന്നിവ അടങ്ങുന്നതാണ് . ഗവണ്മെന്റിന്റെ ഔദ്യോഗിക പുരസ്കാരമല്ലെങ്കിലും സാഹിത്യ അക്കാദമി ഫെല്ലോഷിപ്പിനൊപ്പം, സാഹിത്യമേഖലയിൽ നൽകുന്ന ഏറ്റവുമുയർന്ന അംഗീകാരമായി ജ്ഞാനപീഠ പുരസ്‌കാരത്തെ ഇന്ത്യയിൽ കണക്കാക്കുന്നു . ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമാവകാശമുള്ള സാഹു ജെയ്ൻ കുടുംബം സ്ഥാപിച്ച ജ്ഞാനപീഠം ട്രസ്റ്റ് ആണ് ഈ പുരസ്കാരം നൽകിവരുന്നത്

  ജ്ഞാനപീഠം നേടിയ
         മലയാളികൾ

ഈ പുരസ്കാരം 1965 ൽ ആദ്യമായി ലഭിച്ചത് മലയാളത്തിന്റെ മഹാകവി ജി.ശങ്കരക്കുറുപ്പിനാണ്‌ അതിനുശേഷം എസ്.കെ. പൊറ്റക്കാട് (1980)
തകഴി ശിവശങ്കരപ്പിള്ള (1984)
എം.ടി. വാസുദേവൻ നായർ (1995)
ഒ.എൻ.വി. കുറുപ്പ് (2007)

    *വയലാർ പുരസ്കാരം*
മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്കാരമാണ് വയലാർ പുരസ്കാരം മലയാളത്തിലെ ഒരു കവിയായിരുന്ന വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്കാരം രൂപവത്കരിച്ചത്. എഴുത്തുകാരുംസാംസ്കാരിക നായകന്മാരും അടങ്ങുന്ന സമിതി നിർദ്ദേശിക്കുന്ന കൃതികളിൽ നിന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയാണ് വയലാർ അവാ‍ർഡ് നിശ്ചയിക്കുന്നത്. സർഗസാഹിത്യത്തിനുള്ള ഈ അവാർഡ് 1977ലാണ് ആരംഭിച്ചത് വയലാർ അവാർഡിൻറെ സമ്മാനതുക ഒരു ലക്ഷം രുപയാണ്. കാനായി കുഞ്ഞിരാമൻവെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്‌കാരം. 2014 വരെ 25000രുപയായിരുന്നു.

വയലാർ അവാർഡ് ലഭിച്ച കൃതികളും അവയുടെ കർത്താക്കളും

1977

ലളിതാംബിക അന്തർജ്ജനം

അഗ്നിസാക്ഷി

1978

പി.കെ. ബാലകൃഷ്ണൻ

ഇനി ഞാൻ ഉറങ്ങട്ടെ

1979

മലയാറ്റൂർ രാമകൃഷ്ണൻ

യന്ത്രം

1980

തകഴി ശിവശങ്കരപ്പിള്ള

കയർ

1981

വൈലോപ്പിള്ളി ശ്രീധരമേനോൻ

മകരക്കൊയ്ത്ത്

1982

ഒ.എൻ.വി. കുറുപ്പ്

ഉപ്പ്

1983

വിലാസിനി

അവകാശികൾ

1984

സുഗതകുമാരി

അമ്പലമണി

1985

എം.ടി. വാസുദേവൻ നായർ

രണ്ടാമൂഴം

1986

എൻ.എൻ. കക്കാട്

സഫലമീയാത്ര

1987

എൻ. കൃഷ്ണപിള്ള

പ്രതിപാത്രം ഭാഷണഭേദം

1988

തിരുനല്ലൂർ കരുണാകരൻ

തിരുനെല്ലൂർ കരുണാകരന്റെ കവിതകൾ

1989

സുകുമാർ അഴീക്കോട്

തത്ത്വമസി

1990

സി. രാധാകൃഷ്ണൻ

മുൻപേ പറക്കുന്ന പക്ഷികൾ

1991

ഒ. വി. വിജയൻ

ഗുരുസാഗരം

1992

എം.കെ. സാനു

ചങ്ങമ്പുഴ - നക്ഷത്രങ്ങളുടെ സ്നേഹഭാജനം

1993

ആനന്ദ് (പി. സച്ചിദാനന്ദൻ)

മരുഭൂമികൾ ഉണ്ടാകുന്നത്

1994

കെ. സുരേന്ദ്രൻ

ഗുരു (നോവൽ)

1995

തിക്കോടിയൻ

അരങ്ങു കാണാത്ത നടൻ

1996

പെരുമ്പടവം ശ്രീധരൻ

ഒരു സങ്കീർത്തനം പോലെ

1997

മാധവിക്കുട്ടി

നീർമാതളം പൂത്ത കാലം

1998

എസ്. ഗുപ്തൻ നായർ

സൃഷ്ടിയും സ്രഷ്ടാവും

1999

കോവിലൻ

തട്ടകം (നോവൽ)

2000

എം.വി. ദേവൻ

ദേവസ്പന്ദനം

2001

ടി. പദ്മനാഭൻ

പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്

2002

കെ. അയ്യപ്പപ്പണിക്കർ

അയ്യപ്പപ്പണിക്കരുടെ കവിതകൾ

ഇദ്ദേഹം അവാർഡ് ഏറ്റുവാങ്ങാൻ വിസമ്മതിച്ചിരുന്നു
2003

എം. മുകുന്ദൻ

കേശവന്റെ വിലാപം

2004

സാറാ ജോസഫ്

ആലാഹയുടെ പെൺ‌മക്കൾ

2005

കെ.സച്ചിദാനന്ദൻ

സാക്ഷ്യങ്ങൾ

2006

സേതു

അടയാളങ്ങൾ

2007

എം. ലീലാവതി

അപ്പുവിന്റെ അന്വേഷണം

2008

എം.പി. വീരേന്ദ്രകുമാർ

ഹൈമവതഭൂവിൽ

2009

എം. തോമസ് മാത്യു

മാരാർ - ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം

2010

വിഷ്ണുനാരായണൻ നമ്പൂതിരി

ചാരുലത(കവിതാ സമാഹാരം)

2011

കെ.പി. രാമനുണ്ണി

ജീവിതത്തിന്റെ പുസ്തകം

2012

അക്കിത്തം

അന്തിമഹാകാലം

2013

പ്രഭാവർമ്മ

ശ്യാമമാധവം

2014

കെ.ആർ. മീര

ആരാച്ചാർ

2015

സുഭാഷ് ചന്ദ്രൻ

മനുഷ്യന് ഒരു ആമുഖം

2016

യു.കെ. കുമാരൻ

തക്ഷൻകുന്ന് സ്വരൂപം

2017

ടി.ഡി. രാമകൃഷ്ണൻ

സുഗന്ധി എന്ന ആണ്ടാൾ ദേവനായക

*വള്ളത്തോൾ പുരസ്കാരം‌*

വള്ളത്തോൾ സാഹിത്യസമിതി അന്തരിച്ച പ്രശസ്ത മലയാള കവിയായ വള്ളത്തോളിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം ആണ്‌ വള്ളത്തോൾ പുരസ്കാരം. 1,11,111 രൂപയും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് ഈ പുരസ്കാരം.

പുരസ്കാരം ലഭിച്ചവരുടെ പട്ടിക (1991 മുതൽ).
വർഷം


1991
പാലാ നാരായണൻ നായർ

1992
ശൂരനാട് കുഞ്ഞൻ പിള്ള

1993
ബാലാമണിയമ്മ
,വൈക്കംമുഹമ്മദ് ബഷീർ

1994
പൊൻകുന്നം വർക്കി

1995
എം.പി. അപ്പൻ

1996
തകഴി ശിവശങ്കരപ്പിള്ള

1997
അക്കിത്തം അച്യുതൻനമ്പൂതിരി

1998
കെ.എം. ജോർജ്

1999
എസ്. ഗുപ്തൻ നായർ

2000
പി. ഭാസ്കരൻ

2001
ടി. പത്മനാഭൻ

2002
ഡോ. എം. ലീലാവതി

2003
സുഗതകുമാരി

2004
കെ. അയ്യപ്പപ്പണിക്കർ

2005
എം.ടി. വാസുദേവൻ നായർ

2006
ഒ. എൻ. വി. കുറുപ്പ്

2007
സുകുമാർ അഴീക്കോട്

2008
പുതുശ്ശേരി രാമചന്ദ്രൻ

2009
കാവാലം നാരായണപണിക്കർ

2010
വിഷ്ണുനാരായണൻ നമ്പൂതിരി

2011
സി. രാധാകൃഷ്ണൻ

2012
യൂസഫലി കേച്ചേരി

2013
പെരുമ്പടവം ശ്രീധരൻ

2014
പി. നാരായണക്കുറുപ്പ്

2015
ആനന്ദ്

2016
ശ്രീകുമാരൻ തമ്പി

2017
പ്രഭാവർമ്മ

*ഓടക്കുഴൽ പുരസ്കാരം*

ജ്ഞാനപീഠം നേടിയ മലയാളകവി ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ അവാർഡാണ് ഓടക്കുഴൽ പുരസ്കാരം. 1968-ൽ ജി. ശങ്കരക്കുറുപ്പ്, ജ്ഞാനപീഠ പുരസ്കാരത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപവൽക്കരിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് മലയാളത്തിലെ ഏറ്റവും നല്ല കൃതിയായി അവാർഡ് നിർണയകമ്മിറ്റി തിരഞ്ഞെടുക്കുന്ന ഗ്രന്ഥത്തിന്റെ കർത്താവിന് ഓടക്കുഴൽ പുരസ്കാരം നൽകുന്നത്. 1978-നു ശേഷം ജിയുടെ ചരമദിനമായ ഫെബ്രുവരി 2-നാണ്‌ ഈ പുരസ്കാരം സമ്മാനിക്കുന്നത്

ഓടക്കുഴൽ പുരസ്കാരം നേടിയ സാഹിത്യകാരന്മാരുടെ പട്ടിക

1969
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

തുളസീദാസ രാമായണം
1970

ഒ.വി. വിജയൻ

ഖസാക്കിന്റെ ഇതിഹാസം
1979
എം. ലീലാവതി

വർണ്ണരാജി
1981
പി. ഭാസ്കരൻ

ഒറ്റക്കമ്പിയുള്ള തമ്പുരു
1982

സുഗതകുമാരി

അമ്പലമണി
1983

വിഷ്ണുനാരായണൻ നമ്പൂതിരി

മുഖമെവിടെ
1984

ജി. കുമാരപിള്ള

സപ്തസ്വരം
1985

കടവനാട് കുട്ടികൃഷ്ണൻ

കളിമുറ്റം
1986

യൂസഫലി കേച്ചേരി

കേച്ചേരിപ്പുഴ
1987

ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്

നിഴലാന
1988

എം.പി. ശങ്കുണ്ണി നായർ

ഛത്രവും ചാമരവും
1990

പി. നാരായണക്കുറുപ്പ്

നിശാഗന്ധി
1993

എം.ടി. വാസുദേവൻ നായർ

വാനപ്രസ്ഥം
1994

എൻ.എസ്‌. മാധവൻ

ഹിഗ്വിറ്റ
1995

ടി. പത്മനാഭൻ

കടൽ
1996

ആനന്ദ്‌

ഗോവർദ്ധനന്റെ യാത്രകൾ
1997

എം.പി. വീരേന്ദ്രകുമാർ

ആത്മാവിലേക്കൊരു തീർത്ഥയാത്ര
1999

ചന്ദ്രമതി

റെയിൻഡിയർ
2000

കെ. സച്ചിദാനന്ദൻ

സച്ചിദാനന്ദന്റെ കവിതകൾ
2001

കെ. അയ്യപ്പപ്പണിക്കർ

'അയ്യപ്പണിക്കരുടെ കവിതകൾ 1990-1999'
2002

മുണ്ടൂർ കൃഷ്ണൻകുട്ടി

എന്നെ വെറുതെ വിട്ടാലും
2003

സക്കറിയ

സക്കറിയയുടെ തിരഞ്ഞെടുത്ത കഥകൾ
2004

പി. സുരേന്ദ്രൻ

ചൈനീസ് മാർക്കറ്റ്(ചെറുകഥാസമാഹാരം)
2005

ഞായത്ത് ബാലൻ
കലാമണ്ഡലം പത്മനാഭൻ നായർ

നാട്യാചാര്യന്റെ ജീവിതമുദ്രകൾ
2006

സി. രാധാകൃഷ്ണൻ

തീക്കടൽ കടഞ്ഞ് തിരുമധുരം
2007

ശ്രീകുമാരൻ തമ്പി

അമ്മയ്ക്ക് ഒരു താരാട്ട്
2008

കെ.ജി. ശങ്കരപ്പിള്ള

കെ.ജി.എസ്. കവിതകൾ
2009

ശ്രീകുമാരൻ തമ്പി

അമ്മയ്ക്ക് ഒരു താരാട്ട്
2010

ഉണ്ണികൃഷ്ണൻ പുതൂർ

അനുഭവങ്ങളുടെ നേർക്കാഴ്ചകൾ
2011

സുഭാഷ് ചന്ദ്രൻ

മനുഷ്യന് ഒരാമുഖം (നോവൽ)
2012

സേതു[10]

മറുപിറവി (നോവൽ)
2013

കെ.ആർ. മീര

ആരാച്ചാർ (നോവൽ)
2014

റഫീഖ് അഹമ്മദ്

റഫീഖ് അഹമ്മദിന്റെ കൃതികൾ
2015

എസ്. ജോസഫ്

ചന്ദ്രനോടൊപ്പം
2016

എം.എ. റഹ്‌മാൻ

ഓരോ ജീവനും വിലപ്പെട്ടതാണ്‌

No comments:

Post a Comment