Thursday, 4 January 2018

അദ്ധ്യാപകൻ

ആരല്ല നല്ല അദ്ധ്യാപകൻ - സമയത്ത് സ്ക്ളിൽ എത്താത്തവർ, താൻ പഠിപ്പിക്കുന്ന ക്ലാസുകളിലെ ഒരോ കുട്ടികളെയം പേരെടുത്ത് വിളിയ്ക്കാൻ കഴിയാത്തവർ, കുട്ടികളുടെ നോട് ബുക്ക് പരിശോധിക്കാത്തവർ, കുട്ടികളുടെ സർഗവാസനകൾ തിരിച്ചറിയാത്തവർ, പിൻബഞ്ചിലിരിക്കുന്നരെ പരിഗണിക്കാത്തവർ, കുട്ടികളെ പഠിപ്പിക്കണ്ട സമയത്ത് പഠിപ്പിക്കാതെ ഗ്രുപ്പ് തിരിഞ്ഞ് ചർച്ച നടത്തുന്നവർ മൊബൈലിൽ ചാറ്റ് ചെയ്യുന്നവർ, കസേരയിൽ ഇരുന്ന് കൊണ്ട് മാത്രം പഠിപ്പിക്കുന്നവർ, പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ശ്രമിക്കാതെ കുറ്റം കണ്ടെത്തി രക്ഷപ്പെടുന്നവർ, 41000 രൂപ വരെ ശമ്പളം വാങ്ങി 7 കുട്ടികളുമായി  ക്ലാസിൽ ഇരുന്ന് ഉറങ്ങുന്നവർ, കുട്ടികൾ ഇല്ലാത്ത സ്കകൾ തേടിപ്പിടിച്ച് അവിടേക്ക് സ്ഥലം മാറ്റം വാങ്ങുന്നവർ, പൊതു സമുഹത്തിന്റെയും രക്ഷകർത്താകളുടെയും  സ്കുളിലെ ഇടപെടൽ ഇഷ്ടമല്ലാത്തവർ, സ്കുളിനെ ഒന്നായി കാണാത്തവർ, വീണു കിട്ടുന്ന ഒഴിവു സമയങ്ങൾ  നാളെത്തെ പഠനം കുട്ടികൾക്ക്‌ മികച്ച അനുഭവം അക്കി മാറ്റാൻ ശ്രമിയ്ക്കാതെ സ്കൂളുകളിൽ കുത്തി തിരുപ്പ് ഉണ്ടാക്കാൻ മണിക്കുറുകൾ ഫോൺ എന്ന സാധനം ഉപയോഗിക്കുന്നവർ, പണം കടം നൽകി പലിശ നേടാൻ സ്കുൾ ഉപയോഗിക്കുന്നവർ, വായിക്കാൻ താൽപര്യമില്ലാത്തവർ, പുതിയ വിവരങ്ങൾ നേടാൻ തയ്യാർ അകാത്തവർ, പഠിക്കാത്തവർ, തന്റെ ജോലിയിലെ വിഴ്ചകൾ മറച്ച് വയ്ക്കാൻ ഒരോ ന്യായങ്ങൾ കണ്ടെത്തി വയ്ക്കുന്നവർ, തന്റെ സ്കുളിലെ കട്ടികളെകാളും രക്ഷകർത്താക്കളെ കാളും വിവരമുള്ളവരും സുന്ദരിയും വരേണ്യ വർഗ്ഗമാണന്ന് കരുതുന്നവർ, കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ യാന്ത്രികമായി പ്രവർത്തിക്കുകയും തന്റെ വീട്ടിലെ  കുട്ടികൾക്കും മക്കൾക്കും തയ്യാർ ആക്കി നൽകിയ വിഭവങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നവർ, ............

No comments:

Post a Comment