ആരല്ല നല്ല അദ്ധ്യാപകൻ - സമയത്ത് സ്ക്ളിൽ എത്താത്തവർ, താൻ പഠിപ്പിക്കുന്ന ക്ലാസുകളിലെ ഒരോ കുട്ടികളെയം പേരെടുത്ത് വിളിയ്ക്കാൻ കഴിയാത്തവർ, കുട്ടികളുടെ നോട് ബുക്ക് പരിശോധിക്കാത്തവർ, കുട്ടികളുടെ സർഗവാസനകൾ തിരിച്ചറിയാത്തവർ, പിൻബഞ്ചിലിരിക്കുന്നരെ പരിഗണിക്കാത്തവർ, കുട്ടികളെ പഠിപ്പിക്കണ്ട സമയത്ത് പഠിപ്പിക്കാതെ ഗ്രുപ്പ് തിരിഞ്ഞ് ചർച്ച നടത്തുന്നവർ മൊബൈലിൽ ചാറ്റ് ചെയ്യുന്നവർ, കസേരയിൽ ഇരുന്ന് കൊണ്ട് മാത്രം പഠിപ്പിക്കുന്നവർ, പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ശ്രമിക്കാതെ കുറ്റം കണ്ടെത്തി രക്ഷപ്പെടുന്നവർ, 41000 രൂപ വരെ ശമ്പളം വാങ്ങി 7 കുട്ടികളുമായി ക്ലാസിൽ ഇരുന്ന് ഉറങ്ങുന്നവർ, കുട്ടികൾ ഇല്ലാത്ത സ്കകൾ തേടിപ്പിടിച്ച് അവിടേക്ക് സ്ഥലം മാറ്റം വാങ്ങുന്നവർ, പൊതു സമുഹത്തിന്റെയും രക്ഷകർത്താകളുടെയും സ്കുളിലെ ഇടപെടൽ ഇഷ്ടമല്ലാത്തവർ, സ്കുളിനെ ഒന്നായി കാണാത്തവർ, വീണു കിട്ടുന്ന ഒഴിവു സമയങ്ങൾ നാളെത്തെ പഠനം കുട്ടികൾക്ക് മികച്ച അനുഭവം അക്കി മാറ്റാൻ ശ്രമിയ്ക്കാതെ സ്കൂളുകളിൽ കുത്തി തിരുപ്പ് ഉണ്ടാക്കാൻ മണിക്കുറുകൾ ഫോൺ എന്ന സാധനം ഉപയോഗിക്കുന്നവർ, പണം കടം നൽകി പലിശ നേടാൻ സ്കുൾ ഉപയോഗിക്കുന്നവർ, വായിക്കാൻ താൽപര്യമില്ലാത്തവർ, പുതിയ വിവരങ്ങൾ നേടാൻ തയ്യാർ അകാത്തവർ, പഠിക്കാത്തവർ, തന്റെ ജോലിയിലെ വിഴ്ചകൾ മറച്ച് വയ്ക്കാൻ ഒരോ ന്യായങ്ങൾ കണ്ടെത്തി വയ്ക്കുന്നവർ, തന്റെ സ്കുളിലെ കട്ടികളെകാളും രക്ഷകർത്താക്കളെ കാളും വിവരമുള്ളവരും സുന്ദരിയും വരേണ്യ വർഗ്ഗമാണന്ന് കരുതുന്നവർ, കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ യാന്ത്രികമായി പ്രവർത്തിക്കുകയും തന്റെ വീട്ടിലെ കുട്ടികൾക്കും മക്കൾക്കും തയ്യാർ ആക്കി നൽകിയ വിഭവങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നവർ, ............
Thursday, 4 January 2018
Friday, 10 November 2017
അധ്യാപന വൈകല്യങ്ങൾ
താഴെ പറയുന്ന വൈകല്യങ്ങളാണ് സാധാരണയായി അധ്യാപനവൈകല്യങ്ങളായി കണക്കാക്കുന്നത്
1 വീട്ടിലെ മാനസിക പിരിമുറുക്കങ്ങളും സംഘർഷങ്ങളും ക്ലാസ് മുറിയിൽ (പ്രത്യേകിച്ച് അധ്യാപന സമയത്ത് ) നിലനിറുത്തുക
2. യാതൊരുവിധ ആസൂത്രണമില്ലാതെ ക്ലാസിൽ വിഷയങ്ങൾ വിനിമയം നടത്തുക
3 . അധ്യാപകന് , തന്റെ പാഠ്യ വസ്തുവിൽ വിഷമമുള്ള ഭാഗം അഥവാ അറിയാത്ത ഭാഗം വരുമ്പോൾ പ്രസ്തുത ഭാഗം പഠിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ അതിവേഗത്തിൽ എടുത്തു തീർക്കുകയോ ചെയ്യുക . ചിലപ്പോൾ ഇത്തരം ഭാഗങ്ങൾ സ്പെഷൽ ക്ലാസ് വെച്ച് പെട്ടെന്ന് തീർക്കുകയും ചെയ്യാറുണ്ട് . അതായത് , ഹാർഡ് സ്പോട്ടിനെക്കുറിച്ച് അറിയാതിരിക്കുകയോ അല്ലെങ്കിൽ ഹാർഡ് സ്പോട്ടിന്റെ വിനിമയ രീതി അറിയാതിരിക്കുകയോ ചെയ്യുമ്പോൾ ഇത് സംഭവിക്കാറുണ്ട് .ഇതിനെ ജംമ്പിംഗ് എന്നാണ് സാധാരണയായി ചില വിദ്യാലയങ്ങളിൽ കളിയാക്കി പറയുന്നത്
4. ടീച്ചിംഗ് നോട്ട് എഴുതാതിരിക്കുക . അതായത് ,ഇന്ന ദിവസം ഇന്ന ക്ലാസിൽ പഠിപ്പിക്കേണ്ട ഭാഗം ഏതാണെന്നോ അവിടെ ഉപയോഗിക്കേണ്ട വിനിമയ രീതികൾ ഏതാണെന്നോ ,അദ്ധ്യാപന തന്ത്രങ്ങൾ ഏതാണെന്നോ ,ടീച്ചിംഗ് എയ്ഡുകൾ ഏതാണെന്നോ ഉള്ളതിനെക്കുറിച്ച് അറിയാതിരിക്കുക .
5. അകാരണമായി കുട്ടികളെ ശാസിക്കുകയും അപമാനിക്കുകയും അടിക്കുകയും ചെയ്യുക .
6. ചില കുട്ടികളെ സ്ഥിരമായി പരിഗണിക്കാതിരിക്കുക .
7. എല്ലാ ദിവസവും ഒരേ ടോണിൽ ,ഒരേ ശൈലിയിൽ ക്ലാസെടുക്കുക. വർഷങ്ങൾ കഴിഞ്ഞാലും പ്രസ്തുത രീതിക്ക് മാറ്റമില്ലാതിരിക്കുക.
8. പഠന വൈകല്യമുള്ള കുട്ടികളെ അവർക്ക് സർക്കാർ പറയുന്ന രീതിയിൽ പരിഗണിക്കാതിരിക്കുക .
9. തെറ്റായ രീതിയിലും അധ്യാപകരുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിലുമുള്ള ക്ലാസ് മോണിറ്ററിംഗും സൂപ്പർ വിഷനും
10. രക്ഷിതാക്കളുമായി നല്ല രീതിയിൽ ബന്ധം സ്ഥാപിക്കാൻ കഴിയാതിരിക്കുക .
11 . ടീച്ചറുടെ കുടുംബ പ്രശ്നങ്ങളും സാമൂഹ്യ പ്രശ്നങ്ങളും ക്ലാസ് മുറിയിൽ കൊണ്ടുവരിക.
12. വിദ്യാലയത്തിൽ സൗഹൃദപരമായ ബന്ധം സ്റ്റാഫ് അംഗങ്ങൾ തമ്മിൽ ഇല്ലാതിരിക്കുക .പല കാര്യങ്ങൾക്കും അധ്യാപകർ തമ്മിൽ വഴക്കു കൂടുക. പ്രസ്തുത വഴക്കിൽ കുട്ടികളെ കരുവാക്കുക.
13. കുട്ടികളെക്കൊണ്ട് പഠന സംബന്ധമായ വർക്ക് ചെയ്യിപ്പിക്കാതിരിക്കുകയോ , ചെയ്യിപ്പിച്ച വർക്ക് പരിശോധിക്കാതിരിക്കുകയോ ചെയ്യുക.
14. ടീച്ചറെ ക്കുറിച്ച് വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും വിശ്വാസവും മതിപ്പും അഭിമാനവും ഇല്ലാതിരിക്കുക.
15. പിരീഡു മുഴുവൻ ക്ലാസിൽ ടീച്ചർ മാത്രം സംസാരിക്കുക . ക്ലാസ് ,ആക്ടിവിറ്റി കേന്ദ്രീകൃതം അല്ലാതിരിക്കുക.
16. ക്ലാസ് വിനിമയത്തിൽ കുട്ടികൾക്കോ ,ടീച്ചർക്കോ ,കുട്ടികൾക്കും ടീച്ചർക്കും വിരസത അനുഭവപ്പെടുക.
17. വിദ്യാഭ്യാസ രംഗത്തെ പുതിയ അധ്യാപന രീതികൾ അറിയാതിരിക്കുകയോ അല്ലെങ്കിൽ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുക.
18 . ടീച്ചറുടെ ശാരീരികമോ മാനസികമോ ആയ അസുഖങ്ങൾ നിമിത്തം ക്ലാസെടുക്കാൻ പറ്റാത്ത അവസ്ഥ .
19. ഓരോ ടോപ്പിക്കിനും അവശ്യം വേണ്ട സമയം പഠിപ്പിക്കുന്നതിനുവേണ്ടി ചെലവഴിക്കാതിരിക്കുക.
20. കുട്ടികളെ വടി കൊണ്ട് അടിച്ചും മാനസികമായി പീഡിപ്പിച്ചും ക്ലാസിൽ അച്ചടക്കം നിലനിർത്തുക . ( ക്ലാസിൽ അധ്യാപനമികവിന്റെ മേന്മകൊണ്ട് അച്ചടക്കം നിലനിർത്തുവാൻ കഴിയേണ്ടതാണ്.).
21. വിദ്യാലയത്തിൽ നടക്കുന്ന പാഠ്യേതര കാര്യങ്ങളിൽ സഹകരിക്കാതിരിക്കുക .
22. തന്റെ വിഷയവുമായി ബന്ധപ്പെട്ട സമകാലിക കാര്യങ്ങളെക്കുറിച്ച് അറിയാതിരിക്കുക . അറിവുണ്ടെങ്കിലും ക്ലാസിൽ പറയാതിരിക്കുക . തന്റെ വിഷയവുമായി ബന്ധപ്പെട്ട പത്രവാർത്തകൾ പോലും ക്ലാസിൽ ചർച്ച ചെയ്യാതിരിക്കുക.
23. ഐ ടി യിൽ അറിവില്ലാതിരിക്കുകയോ അല്ലെങ്കിൽ ക്ലാസിൽ പാഠഭാഗ വിനിമയത്തിനു വേണ്ടി ഐ ടി അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിക്കാതിരിക്കുക .
24 . കമ്മ്യൂണിക്കേഷൻ സ്കിൽ ഇല്ലാതിരിക്കുക. അതായത് ടീച്ചർ പറയുന്നതെന്താണെന്ന് കുട്ടി കൾക്ക് മനസ്സിലാകാതിരിക്കുക .
25. വളരെ വേഗതയിൽ ക്ലാസെടുക്കുക . സ്ലോ ലേണേഴ്സിനെ പരിഗണിക്കാതിരിക്കുക.
26. ടെക്സ്റ്റ് ബുക്ക് മെത്തേഡ് ഉപയോഗിക്കുക . അതായത് ക്ലാസിൽ വന്നാൽ ടെക്സ്റ്റ് ബുക്ക് നിവർത്തിപ്പിടിച്ച് വായിക്കുക മാത്രം ചെയ്യുക.
27. ഗൈഡ് ബുക്ക് മെത്തേഡ് മാത്രം ഉപയോഗിക്കുക .അതായത് ക്ലാസിൽ വന്നാൽ ഗൈഡിലെ ചോദ്യോത്തരങ്ങൾ മാത്രം എഴുതി പഠിപ്പിക്കുക.
28. കുട്ടി സുഹൃത്തുക്കൾ ഇല്ലാതിരിക്കുക. തന്മൂലം ക്ലാസിലെ കുട്ടികളുടെ പ്രശ്നങ്ങൾ അറിയാതിരിക്കുക .
29. എല്ലാ മാസവും കുട്ടികളിൽ നിന്ന് തന്റെ ക്ലാസിനെക്കുറിച്ചും അധ്യാപന രീതിയെക്കുറിച്ചും മറ്റ് പ്രശ്നങ്ങളെക്കുറിച്ചും കുട്ടികളുടെ ഫീഡ്ബാക്ക് അഥവാ റിവ്യൂ എഴുതി വാങ്ങാതിരിക്കുക.
30. വിമർശനങ്ങളെ സർഗ്ഗാത്മകമായി കൈകാര്യം ചെയ്യാതിരിക്കുക .
31 .തന്റെ പ്രവർത്തന രീതികളിൽ മാറ്റം വരുത്താതിരിക്കുക .
33. കുട്ടികളോട് സ്നേഹവും വാത്സല്യവും പുലർത്താതിരിക്കുക.
34. കുട്ടികൾ ഇടപെടുന്നവ ( പുസ്തകം ,,,... ) എന്തെന്ന് അറിയാതിരിക്കുക.
35. തന്റെ ക്ലാസിനെക്കുറിച്ച് മറ്റുള്ളവരുടെ ( സഹ ) അഭിപ്രായം തേടാതിരിക്കുക.
36. അധ്യാപക പരിശീലനങ്ങളിൽ പങ്കെടുത്തു ലഭിക്കുന്ന അറിവുകൾ ക്ലാസിൽ ഉപയോഗിക്കാതിരിക്കുക .
37. ക്ലാസിൽ കുട്ടികളുമായി കമ്പനി കൂടുന്നതിനു വേണ്ടി സമയം ചെലവഴിക്കാതിരിക്കുക .
38. തന്റെ ക്ലാസിലെ കുട്ടികൾക്കു വേണ്ട വർക്ക് ഷീറ്റുകൾ തയ്യാറാക്കാതിരിക്കുക .
39. കൃത്യ സമയത്ത് ക്ലാസിൽ എത്താതിരിക്കുക .
40 . മൂല്യ നിർണ്ണയം നടത്താതിരിക്കുകയോ ,ശരിയായ രീതിയിൽ നടത്താതിരിക്കുകയോ ചെയ്യുക.
41. എല്ലാത്തിനും പരിഹാരം ചൂരൽ ആണെന്ന ചിന്താഗതി . ( ഇത് തെറ്റായ ഒരു ഒറ്റമൂലി മെത്തേഡ് ആണ് )
42. താൻ പഠിച്ച ക്ലാസ് റൂം അന്തരീക്ഷവും വിനിമയ രീതികളുമാണ് ശരി എന്ന വിശ്വാസം.
43. ക്ലാസിൽ പഠിപ്പിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി ഗൃഹപാഠം ചെയ്യാതിരിക്കുക ( ഗൃഹപാഠം കുട്ടികൾക്ക് മാത്രമല്ല ടീച്ചർക്കും അത്യാവശ്യമാണെന്ന് അറിയുക )
44. പരീക്ഷക്ക് വരുന്ന ചോദ്യ മാതൃകകൾ കുട്ടികൾക്ക് നൽകാതിരിക്കുക .
45. മാതൃകാ ചോദ്യങ്ങൾ ടീച്ചർക്ക് നിർമ്മിക്കാൻ കഴിയാതിരിക്കുക
46. പരീക്ഷക്ക് വന്ന ചോദ്യങ്ങളുടെ ഉത്തരം ടീച്ചർക്ക് അറിയാതിരിക്കുക .
47 . പരീക്ഷയുടെ തലേന്നു മാത്രം പോർഷൻ തീർക്കുക .
48 .പരീക്ഷയുടെ തലേന്ന് അല്ലെങ്കിൽ രണ്ട് ദിവസം മുൻപ് സ്പെഷൽ ക്ലാസ് വെച്ച് മുന്നോ നാലോ അധ്യായങ്ങൾ ഒരുമിച്ചു തീർക്കുക
49. റിവിഷൻ നടത്താതിരിക്കുക .
50. അധ്യാപനം ഒരു കലയാണ് , കഴിവാണ് എന്ന് മനസ്സിലാക്കി പ്രവർത്തിക്കാതിരിക്കുക
... ഒരു നല്ല ടീച്ചർ ആകാനുള്ള ആശംസകളോടെ .....
Wednesday, 1 November 2017
Children's day speech
*Children's day...speech*
Respected teachers and my dear frnds..
Children's day is celebrated on November 14.It is the birthday of Jawaharlal Nehru.He was the first Prime Minister of India.He was very font of children.Whenever he went, he loved to be with children.Children lovingly called him Chachaji.That is the reason why his birthday is celebrated as Children's day.
Jawaharlal Nehru said, ''Today's children are tomorrow's citizens''. He also believed that children are the future of a nation.Being children, we have many duties and responsibilities to perform.
It is not good to waate our time in laziness.As students our prime duty is to study well.If we study well, no doubt, the future of India will be bright.
Along with education, we should have some other qualities too.We must have certain values in our lives.If we are bad, the country will suffer from it.It will be in the great trouble because of our bad character.Today, What our country needs are good children.
And also we all knew the fact...ie; Crime rate among children.How to reduce the crime rate among children.
All the children consider themselves to the part of mankind....Yes! they are part of MAN, but how kind are they now????Now-a-days there is an alarming increase in the crime rate among children.
Everyday we hear of children who learn in highschool classes involve in such crimes as teasing, pocket picking, thieving, lifting, robbing people and even killing them. Recently, a highschool child has killed his neighbour who is a pregnant woman.And we have to hear some more cases like that.And some more suicide mentality there.Students are going to suicide for unreasonable matters. matters.Another child has killed his classmate for a silly matter.If an educated child is committing a crime, is something understandable.So we have to discuss that matters on this day.That's must.Suppose an educated child indulges in unlawful and criminal acts,,, especially in killing then what is the use of education and what they acquire through these years friends.It means that there has been something gravely wrong with the education of such children.Their education has only provided them facts but not ideas, knowledge, wisdom or morality.The only remedy that we can make our education give value-based information.So we have to consider such days ....we have to celebrate that day.Children must be given moral education along with their formal education.So give some more...more and more awareness classes on that day.And must be given lessons in basic values of life-like honesty, truthfulness,.love,patience, tolerance,
co-operation, sympathy etc.So that they can become good.Yes..sure!
You know friends.. Jawaharlal Nehru had a vision about India.It is our duty to fulfill his dreams.Thus, we will be able to make India a developed country.So you have to take decisions.The students need more awareness classes for a good future.Today's children are tomorrow's citizens..
Thanku😘
Monday, 9 October 2017
English reading
English Reading & Spelling in LP/ UP
-----------------------------
LP, UP, ക്ലാസുകളിൽ ഇന്ന് അനുഭവപ്പെടുന്ന ഒരു വലിയ പ്രശ്നമാണ് ഇംഗ്ലീഷിലെ വായനയും സെപല്ലിംഗും'
ടീച്ചർ എത്ര ആത്മാർഥമായി പ്രവർത്തിച്ചിട്ടും വേണ്ടത്ര മാറ്റം ഉണ്ടാകാൻ കഴിയുന്നില്ല എന്നതാണ് പൊതുവെയുള്ള അവസ്ഥ.ഇംഗ്ലീഷ്
പഠന ഘട്ടത്തിലെ ചെറിയൊരു അശ്രദ്ധയാണിതിന് പ്രധാന കാരണം
ഇംഗ്ലീഷ് ഒരു phonetic
language ആണ്. അക്ഷരഭാഷയല്ല. ABCD: ...... എന്നത് letters മാത്രമാണ്
അക്ഷരങ്ങളല്ല. ഈ 26 Letters കൊണ്ടു വേണം 49അക്ഷരങ്ങളും 23ലേറെ കൂട്ടക്ഷരങ്ങളും ഉണ്ടാകേണ്ടത്.ആയതിനാൽ ഒരു Letter
തന്നെ ഒന്നിലധികം
അക്ഷരങ്ങൾക്ക് ഉപയോഗിക്കേണ്ടി വരുന്നു. ഇവിടെയാണ് കുട്ടികൾക്ക് പ്രയാസമുണ്ടാകുന്നത്.ഈ പ്രക്രിയ അതിവേഗം തലച്ചോറാൽ നടക്കുമ്പോഴാണ് ഒഴുക്കോടെ വായിക്കാൻ ' കഴിയുന്നതും spelling ഓർക്കാൻ കഴിയുന്നതും .ഇതിനുള്ള പരിശീലനം LKG / U KG / 1st Std ക്ലാസുകളിൽ ' ശാസ്ത്രീയമായും സമഗ്രമായും നൽകേണ്ടതുണ്ട്.നിർഭാഗ്യവശാൽ നമ്മുടെ system ഈ മേഖലയിൽ വേണ്ടത്ര ശ്രദ്ധയും ഊന്നലും നൽകുന്നില്ല.
KG യിലും 1st Stdലും
cat, bat, hat എന്നൊക്കൊ പഠിപ്പിക്കുമ്പോൾ ടീച്ചർ ഊന്നൽ നൽകേണ്ടത് ക്, ബ്, ഹ് എന്നീ sound നാ ണ്.പല ടീച്ചേഴ്സും ഇത് തിരിച്ചറിയുന്നില്ല.
ചുരുക്കിപ്പറഞ്ഞാൽ
KG യിലും 1st stdലും
ഇംഗ്ലീഷ് Letters ന്റെ Sound ന് ഊന്നൽ നൽകുന്ന പഠന രീതി അവലംബിക്കേണ്ടിയിരിക്കുന്നു.
ഇത് പഠിക്കാത്തിടത്തോളം കാലം നമ്മൾ എന്ത് സർക്കസ് കാണിച്ചാലും കുട്ടികൾ ഒഴുക്കോടെ ഇംഗ്ലീഷ് വായിക്കാനും spellingപഠിക്കാനും
പോകുന്നില്ല.
ഇംഗ്ലീഷ് Letters ന്റെ Sound യാന്ത്രികമായി
കുട്ടികളെ പഠിപ്പിക്കാൻ കഴിയില്ല എന്ന കാര്യം നാം ഓർക്കണം. ഒരു സ്വാഭാവിക സന്ദർഭത്തിലെ ഇത് സാധ്യമാകൂ.
bat പഠിപ്പിക്കുമ്പോൾ ടീച്ചർ ബ് എന്ന് ആവർത്തിച്ച് പറയേണ്ടതുണ്ട്.
2 nd Std മുതലുള്ള
കുട്ടികൾക്കായ് നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത് '
ഇതിന് നമുക്ക് ആദ്യം വേണ്ടത് കുട്ടികളെ സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും
കൃത്യമായി പഠിപ്പിക്കുക എന്നതാണ്. ക്രമത്തിൽപറയാനും എഴുതാനും കഴിയണം
സ്വരാക്ഷരങ്ങൾ (13)
(സ്വന്തമായി ഉച്ചരിക്കാൻ കഴിയുന്നത് )
-------------------------
അ ആ ഇ ഈ ഉ ഊ ഋ ' എ ഏ ഐ ഒ ഓ ഔ '
--------------------
വ്യഞ്ജനങ്ങൾ (36)
(സ്വര സഹായത്താൽ മാത്രം ഉച്ചരിക്കാൻ കഴിയുന്നത് )
----------------------
ക ഖ ഗ ഘ ങ
ച ഛ ജ ഝ ഞ
ട ഠ ഡ ഢ ണ
ത ഥ ദ ധ ന
പ ഫ ബ ഭ മ
യ ര ല വ
ശ ഷ സ ഹ
ള ഴ റ
ചില്ലക്ഷരങ്ങൾ
--------------------
ർ, ൽ, ൻ, ൾ, ൺ .
കുട്ടക്ഷരങ്ങൾ
----------------------
ങ്+ക = ങ്ക
ഞ് + ച = ഞ്ച
ണ് + ട = ണ്ട
ന് + ത = ന്ത
മ്+ പ = മ്പ
ഇത്രയും കുട്ടി കൾ കൃത്യമായും പഠിക്കണം
25 വർഗാക്ഷരങ്ങളാണ്
മലയാളത്തിലുള്ളത്
ഇതിന്റെ ഉച്ചാരണത്തിലാണ്
തെറ്റുകൾ വരുന്നത്.
ഈ അക്ഷരങ്ങളെ
അടുത്തറിഞ്ഞാൽ
ഈ പ്രശ്നം തീരുന്നതേയുള്ളു
ഖരം അധിഖരം മൃദു ഘോഷം അനുനാസികം. എന്നിങ്ങനെ 5 ഗ്രൂപ്പാണിത്.
ഖരം അധിഖരം മൃദു
ക ഖ ഗ
ഘോഷം അനുനാസ
ഘ ങ
ക എന്ന ഖരത്തിലേക്ക് "ഹ '' കാരം ചേരുമ്പോൾ
ഖ എന്ന അധിഖരം
ഉണ്ടാകുന്നു.
ഗ എന്ന മൃദു വിലേക്ക് " ഹ" കാരം
ചേരുമ്പോൾ "ഘ " എന്ന ഘോഷം ഉണ്ടാകുന്നു. ങ എന്നത് മുക്കിന്റെ സഹായത്താൽ പറയുന്നതിനാൽ
അനുനാസികo
ബാക്കിയുള്ളത് ഇങ്ങനെ തന്നെ.
ച് + ഹ=ഛ
ജ്+ ഹ= ഝ
ട്+ ഹ= o ഡ് + ഹ=ഢ
ത് + ഹ=ഥ ദ്+ ഹ=ധ
പ്+ ഹ= ഫ ബ്+ ഹ= ഭ
ഇതിൽ ച വർഗം എല്ലാവരും പറയുന്നത് ഏറെ കുറെ ശരിയാണ് '
ച എന്നും ഛ എന്നും
പറയുമ്പോഴുള്ള സാമ്യം മറ്റു അക്ഷരങ്ങൾ പറയുമ്പോഴും നമ്മൾ നിലനിർത്തണം'
ഖ പറയുമ്പോൾ ക് എന്നതിൽ നിന്നും
തുടങ്ങണം അതേപോലെ ഘ പറയുമ്പോൾ ഗ് എന്നതിൽ നിന്നും
തുടങ്ങണം.
ഇങ്ങനെ മറ്റുള്ളവയും '
ഈ രീതി തന്നെയാണ് ഇംഗ്ലീഷിലും അവലംബിക്കുന്നത്.ക ഖ ഗ ഘ ങ
k kh g gh ng
ച ഛ ജ ഝ ഞ
ch chh j jh nj (nch)
ട ഠ ഡ ഢ ണ
t d n
ത ഥ ദ ധ ന
t th d dh n
പ ഫ ബ ഭ മ
p ph b bh m
ട ഠ ഡ ഢ ഈ ഭാഗത്തു മാത്രം ഇത്
യോജിക്കുന്നില്ല.
കൂടാതെ "ത"എന്നതിന് t എന്നും "th " എന്നും
ഉപയോഗിക്കുമെന്നു
പറഞ്ഞു കൊടുക്കാം.
ch എന്നത് നമ്മൾ "ച" ക്ക് ഉപയോഗിച്ചത് കൊണ്ട് "ഛ " ക്ക്
chh എന്ന് ഉപയോഗിക്കേണ്ടി വന്നു. ഇങ്ങനെ ഉപയോഗിക്കാറില്ല എന്ന് ആരെങ്കിലും
പറയുന്നുണ്ടെങ്കിൽ
ഭൂപടത്തിൽ ഛത്തീസ്ഗഡ് നോക്കാൻ പറയുക.
ഇനി നമ്മൾ ചെയ്യുന്നത്
-----------------------------
ക്ലാസിൽ സ്വരങ്ങളും വ്യഞ്ജനങ്ങളും എഴുതിയ ചാർട്ട് തൂക്കുന്നു. ഇനി ബോർഡിൽ ലളിതമായ ഓരോ പേര് മലയാളത്തിൽ
എഴുതുന്നു. തുടർന്ന് ഓരോ ലറ്റേഴ്സ് എഴുതിക്കൊണ്ട് പേര് ഇംഗ്ലീഷിലാക്കുന്നു
അതേ സമയം തന്നെ ഈ letter ക്ലാസിൽ തൂക്കിയ ചാർട്ടിലെ മലയാള അക്ഷരത്തിന് താഴെ
എഴുതുന്നു
(small letter ആയി)
eg. അനിൽ Anil
അ നി ഇ ൽ
a n i |
ഇങ്ങനെ പ്രയാസംവരാത്തപേരുകൾ
മലയാളത്തിൽ എഴുതി പിന്നെ ഇംഗ്ലീഷിൽ എഴുതി
നമ്മുടെ ചാർട്ട് പൂർത്തിയാക്കുന്നു.
പേരിന് ഉപയോഗിക്കാത്ത
അക്ഷരങ്ങളുടെ അടിയിൽ ഒന്നും എഴുതരുത്.
eg. ഋ, ഏ, ഐ. ഓ
O ഢ.
പിന്നെ പ്രയാസം വരുന്ന പേരുകൾ നൽകുക.
eg. നിഖിൽ, രാഘവൻ, ഝാൻസി,
മിഥുൻ, മാധവി,
ജോസഫ്, ഭാനു etc.
സാവകാശം നമ്മുടെ ചാർട്ട് പൂർത്തിയാക്കുക.
ഈ ചാർട്ട് നോക്കി കുട്ടികൾക്ക് ഏത്
പേര് വേണമെങ്കിലും
എഴുതാൻ കഴിയും
നമ്മൾ എല്ലാ ദിവസവും നാലോ അഞ്ചോ പേര് എഴുതിക്കുന്നു. വളരെ പെട്ടെന്ന് കുട്ടികൾ ചാർട്ട് നോക്കാതെ തന്നെ
പേരെഴുതുന്നത് കാണാം. Engish letters ന്റെ Sound ഉം അവ കൂട്ടിച്ചേർത്ത് പുതിയ Sound ഉണ്ടാക്കാനും കുട്ടികൾക്ക് കഴിയുന്നുണ്ട് എന്ന് ഈ സന്ദർഭത്തിൽ നമുക്ക് ഉറപ്പിക്കാം.
ഈ കുട്ടികൾക്ക്
ഇംഗ്ലീഷ് പാഠഭാഗം നന്നായി വായിക്കാൻ
കഴിയും, spelling പ്രയാസം കൂടാതെ പഠിക്കാനും ഓർത്തെടുക്കാനും
കഴിയും.
ഇതു വരെ നമ്മൾ പേരിൽ മാത്രമാണ്
ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഇനി പാഠഭാഗത്ത് കുടി കടന്നു പോകുമ്പോൾ ചില
മാറ്റങ്ങൾ ഈ ചാർട്ടിൽ വരുത്തേണ്ടി വരും eg.
cat എന്ന് വരുമ്പോൾ
ടീച്ചർ "ക്" എന്ന sound ന് c എന്നും ഉപയോഗിക്കും
എന്ന് പറഞ്ഞു കൊണ്ട് ചാർട്ടിൽ k യുടെ അടുത്ത് (c) എന്ന് ബ്രാക്കറ്റിൽ
എഴുതി കൊടുക്കണം.
അതേപോലെ
window വരുമ്പോൾ
v യുടെ അടുത്ത് (w)
എന്ന് എഴുതി കൊടുക്കണം'
ഇങ്ങനെ ചില മാറ്റങ്ങൾ ചാർട്ടിൽ
രേഖപ്പെടുത്തണം
എല്ലാ മാറ്റങ്ങളും ആവശ്യമില്ല. ഈ സമയം കൊണ്ട് ഇംഗ്ലീഷ് ഭാഷ പഠിക്കാനുള്ള ഒരു
അടിത്തറ കുട്ടി നേടിയിട്ടുണ്ടാകും.
ഇനി beautiful എന്ന
spelling പഠിപ്പിക്കാൻ
b എന്നും tiful എന്നും
ബോർഡിൽ എഴുതുകുക. ഇത് ഓർക്കാൻ കുട്ടികൾക്ക് പ്രയാസമുണ്ടാകില്ല.
ഇനി " eau " ഒന്നിച്ചെഴുതുക.ഇത് കുട്ടികളെ കൊണ്ട് ഒന്നോ രണ്ടോ പ്രാവശ്യം പറയിക്കുക. ഇത് ഓർക്കാൻ പറ്റുന്ന
കുട്ടികൾക്ക് beautiful_ന്റെ spelling
കാണാതെ പറയാൻ
കഴിയും എന്ന് ക്ലാസിൽ പറയുക.
നിങ്ങളെ അദ്ഭുതപ്പെടുത്തി കൊണ്ട് 75 ശതമാനം കുട്ടികളും
Spelling പറയുന്നത് കാണാം.
daughter ഇതേ രീതി'
d ter ഇത് രണ്ടും
കുട്ടികൾ ഓർക്കും
"augh " ഒന്നിച്ച് ബോർഡിൽ എഴുതുക. പറയിപ്പിക്കുക.
ഇത് ഓർക്കാൻ കഴിയുന്നവർക്ക്
daughter spellig കാണാതെ പറയാനും എഴുതാനും കഴിയും
എന്നു പറയുക.
കുട്ടികൾ മത്സരിക്കുന്നത് കാണാം'
Wednesday, 23 August 2017
Digital signature
സ്പാർക്കിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കുന്ന വിധം
സ്പാർക്ക് വിൻഡോ തുറന്ന ശേഷം user code പാസ്സ് വേഡ് എന്നിവ നല്കുക തുടർന്ന് നമുക്ക് ലഭിച്ചിരിക്കുന്ന പെൻഡ്രൈവ് സിസ്റ്റത്തിൽ പ്രവേശിപ്പിക്കുക അപ്പോൾ ഡിജിറ്റൽ വർക്കിങ്ങ് കാണിക്കും sign in എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്തത് ഉള്ളിലേക്ക് പ്രവേശിക്കാം അപ്പോൾ തുറന്ന് വരുന്ന മെസേജിൽ ഓകെ ബട്ടൺ അമർത്തുക പി നി ട് continu എന്ന ഒപ്ഷൻ കൊടുക്കുമ്പോൾ റൺപാസ് വേഡ് എന്ന മേ സേ വരും അവിടെ ഡിജിറ്റലിന്റെ കൂടെ ലഭിച്ച പാസ് വേഡ് കൊടുക്കുക അപ്പോൾ Block Dont Block എന്നി മേ സേ ജുകൾ വരും Dont Block ക്ലിക്ക് ചെയ്ത് ഒപ്പൺകൊടുക്കുക ഇ ത്രയും ആയാൽ സ്പാർക്ക് സാധരണ വിന്ഡോ ഒപ്പണാകും തുടർന്ന് നമുക്ക് വേണ്ട പ്രവർത്തനങ്ങൾ ചെയ്യാം ഉദാ ഒരു ഇന്ന് ക്രിമെന്റ് പാസാക്കാൻ അപ്രൂവ് ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോ സൈൻ ഇൻ എന്ന ഓപ്ഷൻ വരും അവിടെ ക്ലിക്ക് ചെയ്ത് കഴിയുമ്പോ ' പാസ് വേഡ് കൊടുക്കാൻ ആവശ്വപ്പെടും അവിടെ ഡിജിറ്റൽ പാസ് വേഡ് കൊടുക്കുക വീണ്ടും പാസ് വേഡ് ഒന്നു കുടെ നലകി ഒകെ അമർത്തിയാൽ സക്സസ് ഫുളി എന്ന മേ സേ ജ് വരുന്ന തോട് കൂടി പ്രവർത്തനം പൂർണമായി ബാക്കി എല്ലാം സാധരണ പോലെ ഇതാണ് ഡിജിറ്റൽ സിഗ്നേച്ചർ സ്റ്റാർക്കിൽ പ്രവർത്തിക്കുന്ന വിധം
Monday, 21 August 2017
GPF
📚 *GPF (General Provident Fund)*📚
എല്ലാ ജീവനക്കാരും അംഗമായിട്ടുള്ള, നമ്മൾ PF എന്നു പറയുന്ന GPF (General Provident Fund) നെ പറ്റി ചില കാര്യങ്ങൾ :-
ഇപ്പോൾ കേരളത്തിലെ ജീവനക്കാരുടെ PF സംബന്ധമായ കാര്യങ്ങൾ നടപ്പാക്കുന്നത് *GO(P)94/2012 dtd.7.2.2012* പ്രകാരമുള്ള GPF Rules പ്രകാരമാണ്.
*1) അംഗത്വം :-*
സർവ്വീസിൽ കയറുന്ന എല്ലാ അംഗങ്ങളും PF ൽ നിർബന്ധമായും വരിക്കാരാകേണ്ടതാണ്. അപേക്ഷാ ഫോമും നോമിനേഷനും പൂരിപ്പിച്ച് മേലധികാരിക്ക് അപേക്ഷ സമർപ്പിച്ച് PF-ൽ വരിക്കാരാകാവുന്നതാണ്. നോമിനിയേ വയ്ക്കുമ്പോൾ "ഫാമിലിയി"ൽ ആരെയെങ്കിലും വയ്ക്കണം. Wife, Husband,Minor son, Unmarried/divorced daughter, major son, father, mother, Minor brother, unmarried sister തുടങ്ങിയവരാണ് PF ചട്ടപ്രകാരം Family യുടെ നിർവചനത്തിൽ പെടുന്നവർ. അവിവാഹിതനായ ഒരാൾക്ക് മേൽ പറഞ്ഞതിൽ ആരെ വേണമെങ്കിലും നോമിനിയാക്കാം. എന്നാൽ വിവാഹിതനാകുന്നതോടുകൂടി ആ നോമിനേഷൻ അസാധുവാകുന്നു. നോമിനിയെ എപ്പോൾ വേണമെങ്കിലും change ചെയ്യാവുന്നതാണ്. ഇതിനായി പുതിയ നോമിനേഷൻ ഫോമും വെള്ള പേപ്പറിൽ ഉള്ള അപേക്ഷയും മേലധികാരിക്ക് കൊടുത്താൽ മതിയാകും.
*2) വരിസംഖ്യ :-*
എല്ലാമാസവും നിശ്ചിത തുക വരിസംഖ്യയായി അപേക്ഷ കൊടുക്കുന്ന സമയത്ത് തന്നെ നമ്മൾ തീരുമാനിക്കേണ്ടതാണ്. ഇത് കുറഞ്ഞത് Basic ന്റെ 6% ഉം കൂടിയത് Basic ന്റെ തുല്യമായ തുകയും ആണ്. ഉദാഹരണത്തിന് 30000 രൂപ Basic ഉള്ള ഒരാൾക്ക് PF ൽ ഇടാവുന്ന കുറഞ്ഞ തുക 1800/- ഉം കൂടിയ തുക 30000 ഉം ആണ്. വർഷത്തിൽ രണ്ട് തവണ വരിസംഖ്യ വർദ്ധിപ്പിക്കുകയും ഒരു തവണ കുറയ്ക്കുകയും ചെയ്യാം.
*3) ക്രെഡിറ്റ് കാർഡ് :-*
PF-ൽ അംഗങ്ങളായവർക്ക് Account General(AG) ഓഫീസിൽ നിന്നും കിട്ടുന്ന രേഖ. സാമ്പത്തിക വർഷം കണക്കാക്കിയാണ് Credit card തയ്യാറാക്കുക. അതായത് April to March. ഓരോ മാസവും നമ്മൾ അടച്ച തുകയും, ക്ഷാമബത്ത ലയിപ്പിച്ച തുകയും, വായ്പയുണ്ടെങ്കിൽ അതും, സർക്കാർ നിക്ഷേപത്തിന് നൽകുന്ന പലിശയും എല്ലാം Credit card ൽ ഉൾപ്പെട്ടിരിക്കും. ഇത് AG Kerala യുടെ വെബ്സൈറ്റിൽ നിന്നും download ചെയ്യാവുന്നതാണ്. Down load ചെയ്യുവാൻ ഒരു PlN ആവശ്യമാണ്. ഈ PlN കണ്ടു പിടിക്കുവാനായി 999999 ൽ നിന്നും Account No. കുറച്ചാൽ മതി.
*4) വായ്പ:-*
നമ്മുടെ ഡെപ്പോസിറ്റിൽ നിന്നും വായ്പ എടുക്കാവുന്നതാണ്. ഇത് രണ്ടു വിധമുണ്ട്. തിരിച്ചടക്കുന്ന വായ്പ(Temporary Advance അഥവാ TA) യും തിരിച്ചടക്കേണ്ടത്ത വായ്പ(Non Refundable Advance അഥവാ NRA) യും. ഇതിൽ TA എടുക്കുവാൻ പ്രത്യേക ഫോമും പൂരിപ്പിച്ച് അവസാനം ലഭിച്ച മൂന്ന് credit card ഉം ചേർത്ത് അപേക്ഷ നൽകണം. DPC- 225000, IG-300000, DGP-Above 300000 എന്നിങ്ങനെയാണ് Sanction Limit. അക്കൗണ്ടിലുള്ള ബാലൻസ് തുകയുടെ 75% TA ആയി എടുക്കാവുന്നതാണ്. ഇത് തിരിച്ചടക്കുവാൻ 12 മുതൽ 36 വരെയുള്ള തവണകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഒരു വർഷത്തിൽ രണ്ട് തവണ TA എടുക്കാവുന്നതാണ്. NRA എടുക്കുവാൻ കുറഞ്ഞത് 10 വർഷം സർവീസ് വേണം. ഇത് അനുവദിക്കുന്നത് AG ആണ്. NRA എടുക്കുവാനുള്ള പ്രത്യേക ഫോമും മൂന്ന് credit card ഉം അപേക്ഷയും മേലധികാരിക്ക് സമർപ്പിക്കണം. NRA Form രണ്ടെണ്ണം വയ്ക്കണം. NRA സർവിസിൽ എത്ര തവണ വേണമെങ്കിലും എടുക്കാവുന്നതാണ്. TA എടുത്തത് രണ്ട് തവണ ശമ്പളത്തിൽ നിന്നും പിടിച്ചു കഴിഞ്ഞാൽ NRA ആക്കി മാറ്റാം. ഇതിന് NRA Conversion എന്ന് പറയും. ഇതിന് പ്രത്യേക ഫോറം(2 സെറ്റ്) പൂരിപ്പിച്ച് വെള്ള പേപ്പറിൽ അപേക്ഷയും നൽകിയാൽ മതിയാകും. അടിയന്തിരമായി പണത്തിന് ആവശ്യമുള്ളവർ Temporary Advance എടുത്ത ശേഷം രണ്ട് തവണ പിടിച്ച് കഴിഞ്ഞ് NRA യിലേക്ക് മാറ്റുന്നതാണ് നല്ലത്. പ്രത്യേകം ശ്രദ്ധിക്കുക. DA നerge ചെയ്യുന്ന തുക മാസാമാസം ലഭിക്കുന്ന Payslip ൽ കാണിച്ചിരിക്കും. credit card കിട്ടുമ്പോൾ ഈ തുക account ൽ എത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. അതുപോലെ തന്നെ വായ്പ തുക Balance തുകയുടെ 75% എന്ന് നേരത്തെ പറഞ്ഞിരുന്നു. Merged DA തുകയ്ക്ക് മൂന്നു വർഷമാണ് കാലാവധി. അപേക്ഷ വയ്ക്കുമ്പോൾ കാലാവധി ആയ Merged DA തുക മാത്രമേ കൂട്ടുകയുള്ളൂ. NRA അപേക്ഷ കൊടുത്ത് DPO യിൽ നിന്നും ഫയൽ AG ഓഫീസിലേക്ക് പോയി നിശ്ചിത ദിവസം കഴിഞ്ഞ് വേണമെങ്കിൽ 04712330311 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. ഓപ്പറേറ്റർ ആണ് ഫോൺ എടുക്കുന്നത്. ജില്ലയും ഡിപാർട്ട്മെൻറും പറയുമ്പോൾ ബന്ധപ്പെട്ട സെക്ഷനിലേക്ക് connect ചെയ്യും. Section officer മാരാകും അവിടെ ഫോൺ എടുക്കുക. Account No. ഉം പേരും പറഞ്ഞാൽ ഫയലിന്റെ സ്ഥിതി അറിയാവുന്നതാണ്.എല്ലാവരും ഈ സൗകര്യം വിനിയോഗിക്കണമെന്ന് അപേക്ഷിക്കുന്നു.💐💐💐